കട്ടപ്പന: കാല്‍വരിമൗണ്ട് കല്യാണതണ്ട് ടൂറിസം കേന്ദ്രത്തില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടുന്നു. ഇതത്തേുടര്‍ന്ന് സഞ്ചാരികള്‍ പ്രദേശം വിടുന്നു. സാമൂഹിക വിരുദ്ധരും മദ്യപന്മാരും കൈയടക്കിയിരിക്കുകയാണ്. കഞ്ചാവ് മാഫിയാ സംഘങ്ങളും തമ്പടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഒരുസംഘം മദ്യപിച്ചശേഷം തമ്മില്‍ ഏറ്റുമുട്ടിയത് വലിയ സംഘര്‍ഷത്തിന് ഇടയാക്കി. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. കട്ടപ്പനയില്‍ നിന്നത്തെിയ പൊലീസ് മദ്യപിച്ചു ബഹളംവെച്ച രണ്ടുപേരെ പിടികൂടി. പമ്പാവാലി ഇലവുങ്കല്‍ അജേഷ് ജേക്കബ് (33), വാഴവര കുര്യത്ത ഹരികുമാര്‍ (22) എന്നിവരാണ് പിടിയിലായത്. എട്ടുപേരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. കല്യാണത്തണ്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഘം എത്തിയത്. തുടര്‍ന്ന് മദ്യപിക്കുകയും ബഹളംവെക്കുകയും ചെയ്തു. ബഹളം വാക്കേറ്റത്തിലേക്കും ഏറ്റുമുട്ടലിലേക്കും നീങ്ങി. പൊലീസ് എത്തിയപ്പോള്‍ സംഘത്തിലെ ആറുപേര്‍ ഓടി രക്ഷപ്പെട്ടു. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അജേഷിനെയും ഹരികുമാറിനെയും പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യംനല്‍കി വിട്ടയച്ചു. വനംവകുപ്പിന്‍െറ കീഴില്‍ വനസംരക്ഷണ സമിതിയാണ് ടൂറിസ്റ്റ് കേന്ദ്രത്തിന്‍െറ കാര്യങ്ങള്‍ നോക്കുന്നത്. പ്രവേശഫീസും ഈടാക്കിയായിരുന്നു. ടൂറിസ്റ്റുകള്‍ക്ക് വിശ്രമിക്കുന്നതിന് കുടിലുകളും നിര്‍മിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.