തൊടുപുഴ: മഴയില്‍ ജില്ലയിലെ കാര്‍ഷികമേഖലക്കും വസ്തുവകകള്‍ക്കും നേരിട്ടത് കനത്ത നാശം. കഴിഞ്ഞ ഒരുമാസത്തിനിടെ വീട് തകര്‍ന്നും കൃഷിനശിച്ചും ഉണ്ടായ നഷ്ടം അഞ്ചുകോടിയിലത്തെി. ജൂണ്‍ ആദ്യവാരം മുതല്‍ ജൂലൈ വരെയുള്ള നാശനഷ്ടങ്ങളുടെ കണക്കാണിത്. ജൂണ്‍ എട്ടുമുതല്‍ ഇന്നലെ വരെ മഴമൂലം കൃഷി ഒഴികെയുള്ള മേഖലയില്‍ 1,51,63,080 രൂപയുടെ നാശമുണ്ടായി. ഇതില്‍ കൂടുതലും വീട് തകര്‍ന്നുണ്ടായ നഷ്ടമാണ്. കാര്‍ഷികമേഖലയിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. മൂന്നരക്കോടിക്ക് മുകളിലാണ് കൃഷിനാശം. വാഴ, ഏലം, റബര്‍ കൃഷികളാണ് നശിച്ചവയില്‍ ഏറെയും. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ പണമില്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് തിട്ടപ്പെടുത്തിയ നഷ്ടപരിഹാരം ഒരുകോടി മാത്രമാണ്. ഇത് കര്‍ഷകള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയില്‍ ജില്ലയില്‍ പലയിടത്തും മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച തൊടുപുഴക്ക് സമീപം തൊമ്മന്‍കുത്തില്‍ ഉണ്ടായ ചുഴലിക്കാറ്റില്‍ അഞ്ച് വീടുകള്‍ തകര്‍ന്നു. ഇവിടെ മാത്രം ആറുലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഹൈറേഞ്ച് മേഖലയില്‍ മണ്ണിടിച്ചില്‍ മൂലം പലയിടത്തും ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമുണ്ട്. ഇടുക്കി-നേര്യമംഗലം റോഡിലൂടെയും ചെറുതോണി-തൊടുപുഴ റോഡിലൂടെയും രാത്രികാല വാഹനയാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. കനത്ത മഴയും കാറ്റും മൂടല്‍മഞ്ഞും കണക്കിലെടുത്താണിത്. റോഡ് കടന്നുപോകുന്ന വനപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് വാഹനയാത്രക്ക് തടസ്സമാകുകയാണ്. ഇത് അപകടങ്ങള്‍ക്കും വഴിവെക്കുന്നു. തുടര്‍ച്ചയായ മഴയില്‍ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. 2332.1 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്്. സംഭരണശേഷിയുടെ 30 ശതമാനമാണിത്. കുണ്ടള, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, പൊന്മുടി, നേര്യമംഗലം, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും കൈകാര്യംചെയ്യാന്‍ ജില്ലാഭരണകൂടവും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്്സ് വകുപ്പുകള്‍ 24 മണിക്കൂറും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഓരോ താലൂക്കിലും ഡെപ്യൂട്ടി തഹസില്‍ദാറുടെ കീഴില്‍ രണ്ട് ഉദ്യോഗസ്്ഥര്‍ രാത്രിയില്‍ ഓഫിസുകളിലുണ്ടാകും. കലക്ടറേറ്റില്‍ ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററും പ്രവര്‍ത്തിക്കുന്നുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.