രാജാക്കാട്: രാജകുമാരി ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിന് സമീപം വന്‍തോതില്‍ മാലിന്യ നിക്ഷേപം. ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്നടക്കമുള്ള മാലിന്യം രാത്രിയില്‍ വാഹനത്തിലത്തെിച്ചാണ് നിക്ഷേപിക്കുന്നത്. വലിയ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ മാലിന്യ നിക്ഷേപം നടക്കുന്നത് പഞ്ചായത്ത് പൊതുശ്മശാനത്തിലേക്കുള്ള റോഡിലാണ്. വലിയ വാഹനങ്ങളിലടക്കം വന്‍തോതിലാണ് ഇവിടെ മാലിന്യനിക്ഷേപം. ചിന്നക്കനാല്‍ അടക്കമുള്ള പ്രദേശങ്ങളിലെ വന്‍കിട റിസോര്‍ട്ടുകളില്‍നിന്ന് മാലിന്യം നിക്ഷേപിക്കുന്നതായി സൂചനയുണ്ട്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മാലിന്യം മഴവെള്ളപ്പാച്ചിലില്‍ ഒഴുകി ജലസ്രോതസ്സുകളില്‍ എത്തുന്നത് ഗുരുതര ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും. പഞ്ചായത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണുന്നതിന് മാലിന്യ പ്ളാന്‍റ് സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളുടെ പ്രാഥമിക നടപടി ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. എല്‍ദോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.