കാട്ടാനകളുടെ ആക്രമണം; ആദിവാസികള്‍ വനം വകുപ്പ് ഓഫിസ് ഉപരോധിച്ചു

അടിമാലി: കാട്ടാനകളുടെ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ കൂമ്പന്‍പാറ റേഞ്ച് ഓഫിസ് ഉപരോധിച്ചു. നെല്ലിപ്പാറ, ചാറ്റുപാറ, കൊരങ്ങാട്ടി തുടങ്ങിയ കുടികളില്‍നിന്നുള്ള നൂറോളം വരുന്ന ആളുകളാണ് രാവിലെ മുതല്‍ ഉപരോധിച്ചത്. സ്ത്രീകളടക്കമുള്ളവര്‍ അകത്തുകയറി കുത്തിയിരിക്കുകയായിരുന്നു. റേഞ്ച് ഓഫിസറുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വകുപ്പുതലത്തില്‍ റിപ്പോര്‍ട്ട് നല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെ മൂന്നുമണിക്കൂര്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചു. പഞ്ചായത്ത് അംഗം ശ്രീജ ജോര്‍ജ്, എ.കെ.എസ് ഏരിയ പ്രസിഡന്‍റ് എം.എസ്. ശശി, ജില്ലാ കമ്മിറ്റി അംഗം ജോണ്‍ ബൈനോ, വിബി മോഹനന്‍, മോനായി, ടി.എസ്. നാരായണന്‍, ബിനുമോന്‍ ഡോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.