വീണ്ടും മണ്ണിടിച്ചില്‍; ദുരന്തമുഖമായി കല്ലാര്‍ പാലം

അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ കല്ലാര്‍ പാലത്തിന് സമീപം വീണ്ടും മണ്ണിടിച്ചില്‍. പാലം അപകടാവസ്ഥയില്‍. പുതിയ പാലം നിര്‍മിക്കുന്നതിന് മണ്ണെടുത്ത ഭാഗത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. ഒരുമാസം മുമ്പുണ്ടായ ശക്തമായ മഴയിലാണ് ആദ്യം മണ്ണിടിഞ്ഞത്. നിരന്തരമായി മണ്ണ് ഇടിയുന്നത് പാലത്തിന് കൂടുതല്‍ ഭീഷണിയാണ്. മണ്ണിടിഞ്ഞതോടെ പുതിയ പാലത്തിന്‍െറ നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. മാങ്കുളം പഞ്ചായത്ത്, പള്ളിവാസല്‍ പഞ്ചായത്തിലെ കല്ലാര്‍, വട്ടിയാര്‍, കുരിശുപാറ, പീച്ചാട്, അടിമാലി പഞ്ചായത്തിലെ പ്ളാമല, കൊടകല്ല്, കുറത്തിക്കുടി എന്നിവിടങ്ങളിലെ ആദിവാസി കോളനികള്‍ക്ക് ആശ്രയമായ പാലമാണിത്. പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.