അടിമാലി: മഴ ശക്തമായതോടെ തകര്‍ന്ന ഗ്രാമീണ റോഡുകളിലൂടെ യാത്ര ദുഷ്കരമായി. മെറ്റലിളകിയ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞതോടെ കാല്‍നടപോലും പ്രയാസമാണ്. ആയിരമേക്കര്‍-കല്ലാര്‍കുട്ടി, ആനച്ചാല്‍-രണ്ടാംമൈല്‍, ഇരുമ്പുപാലം-പടിക്കപ്പ്, പത്താംമൈല്‍-ദേവിയാര്‍ കോളനി ഗ്രാമീണ റോഡുകളാണ് കുഴികള്‍ നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്. അടിമാലി പഞ്ചായത്തില്‍പ്പെട്ട കോയിക്കകുടി-ചിപ്പാറ റോഡും സഞ്ചാരയോഗ്യമല്ലാതായി. കഴിഞ്ഞവര്‍ഷം കേന്ദ്രാവിഷ്കൃത പദ്ധതിയില്‍പ്പെടുത്തി പുനരുദ്ധരിച്ച റോഡുകള്‍ പോലും തകര്‍ന്നു. കത്തിപ്പാറ ഭാഗത്ത് രണ്ടിടങ്ങളിലായി റോഡിന്‍െറ മധ്യഭാഗത്ത് രൂപപ്പെട്ട കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. വേനല്‍ക്കാലത്ത് കുഴി അടച്ചിരുന്നെങ്കില്‍ റോഡ് തകരില്ലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ആയിരമേക്കറില്‍ രണ്ടിടങ്ങളിലായി ഒരുകിലോമീറ്ററോളം റോഡ് തകര്‍ന്നു. കയറ്റവും ഇറക്കവും കൊടും വളവുകളുമുള്ള റേഡ് കുഴികള്‍ നിറഞ്ഞതാണ്. ഇരുവശങ്ങളിലും താഴ്ചകളുള്ള റോഡില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.