തൊടുപുഴ: വര്‍ഷങ്ങള്‍ക്കുമുമ്പ് പാലാ അരുണാപുരത്ത് കാര്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു കുടുംബത്തിലെ കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ മരിച്ച ദുരന്തത്തിന്‍െറ ദു$ഖവും പേറി ജീവിച്ച ജോസ് ചേട്ടന്‍ യാത്രയായി. 2004 ജൂണ്‍ ആറിന് പുലര്‍ച്ചെ അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്‍ററിന് സമീപമുണ്ടായ അപകടത്തില്‍ മകനെയും മരുമകളെയും കൊച്ചുമക്കളെയും നഷ്ടപ്പെട്ട നെയ്യശ്ശേരി തുരുത്തിപ്പിള്ളില്‍ ജോസ് ദുരന്തം തീര്‍ത്ത വേദനയിലാണ് ഇത്രയും നാള്‍ ജീവിച്ചത്. മകന്‍ സ്റ്റാന്‍ലി (36), ഭാര്യ റെനി (34), ഇവരുടെ മകള്‍ അനിറ്റ ജോസ്ന (അഞ്ച്), മകന്‍ ജോസ്റ്റണ്‍ (രണ്ടര), ജോസിന്‍െറ സഹോദരീഭര്‍ത്താവ് കരിമണ്ണൂര്‍ പാലപറമ്പില്‍ മാത്യു(65), മാത്യുവിന്‍െറ മകള്‍ ജോര്‍ജിയ (38), ഭര്‍ത്താവ് പെരുന്തന്‍തോട്ടം കുഞ്ഞുമോന്‍(40), ഇവരുടെ ഏകമകന്‍ ജോര്‍ജ്കുട്ടി (12) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ദുരന്തത്തോടെ മാനസികമായി തകര്‍ന്ന ജോസിന്‍െറ ഭാര്യ ചിന്നമ്മ ഏതാനും വര്‍ഷം മുമ്പ് മരിച്ചു. മകള്‍ ഷീബയോടൊപ്പമായിരുന്നു താമസം. ഒരു കാലഘട്ടത്തില്‍ കരിമണ്ണൂര്‍ ടൗണില്‍ വസ്ത്രവ്യാപാരവും തടിമില്ലും തടിക്കച്ചവടവും നടത്തി സജീവസാന്നിധ്യമായിരുന്ന ജോസ് ദുരന്തത്തോടെ വീട്ടില്‍ ഒതുങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.