അടിമാലി: കോഴിയിറച്ചി വില കുതിക്കുന്നത് ശരവേഗത്തില്‍. ഒരുമാസം മുമ്പുവരെ 95 രൂപയായിരുന്ന ഒരുകിലോ ചിക്കന് ചൊവ്വാഴ്ച 145 രൂപയാണ് വില. മട്ടനും ബീഫിനും കിലോക്ക് യഥാക്രമം 580, 280 രൂപയാണ് വില. ചിക്കന്‍ വില ഒരാഴ്ച മുമ്പ് 136 രൂപയായിരുന്നു. പെരുന്നാളടുത്തപ്പോള്‍ 135ലേക്കും 145ലേക്കും ഉയര്‍ന്നു. ജില്ലയില്‍ ചിലയിടങ്ങളിലെ വിലയാണ് ഇതെങ്കിലും 140 രൂപ വരെയാണ് ശരാശരി വില. ഇറച്ചിയാക്കിയ ചിക്കന് 249 രൂപ വരെയും വാങ്ങിക്കുന്നു. തമിഴ്നാട്ടില്‍നിന്നാണ് പ്രധാനമായി കോഴി കേരളത്തില്‍ എത്തുന്നത്. തമിഴ്നാട്ടിലെ ഉയര്‍ന്ന ചൂടും ഉല്‍പാദനം കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമെന്ന് പറയുന്നു. ചൂട് കാരണം കോഴികള്‍ കൂടുതലായി ചത്തു പോകുന്നുണ്ടെന്നും ലഭ്യമാകുന്ന കോഴികളുടെ ഇറച്ചിക്ക് തൂക്കം കുറയുമെന്നതുമാണ് വില കൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. സാധാരണ കാലാവസ്ഥയില്‍ പരുവപ്പെടുന്ന ഇറച്ചിക്കോഴികള്‍ക്ക് 1200 ഗ്രാം മുതല്‍ 1300 ഗ്രാം വരെ തൂക്കം ഉണ്ടാകും. എന്നാല്‍, ഇപ്പോള്‍ വരുന്ന കോഴികള്‍ക്ക് 500 മുതല്‍ 600 ഗ്രാം വരെ മാത്രമാണത്രെ തൂക്കം. ചിക്കന് ഇനിയും വില കൂടിയേക്കുമെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍, ബീഫിന് വലിയ വിലവ്യത്യാസമുണ്ടാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.