തൊടുപുഴ: കാലാവസ്ഥാ വ്യതിയാനവും ഭൂപ്രകൃതിയും ജില്ലയിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നു. കുളമ്പുരോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോരക്ഷ സമഗ്ര കുളമ്പുരോഗ പ്രതിരോധ യജ്ഞത്തിന്‍െറ രണ്ടാംഘട്ടം നീട്ടിവെച്ചു. മറ്റ് ജില്ലകള്‍ക്ക് ഏഴ് പ്രവൃത്തിദിവസം അധികം അനുവദിച്ചപ്പോള്‍ ജില്ലയില്‍ ജൂലൈ 16വരെ പദ്ധതി തുടരാന്‍ വകുപ്പ് നിര്‍ദേശം നല്‍കി. കുത്തിവെപ്പ് കഴിഞ്ഞ 28ന് പൂര്‍ത്തിയാക്കാനാണ് ആദ്യം നിര്‍ദേശിച്ചത്. മുന്‍ മാസങ്ങളിലെ കടുത്ത ചൂടും ജീവനക്കാരുടെ അഭാവവുമാണ് കുളമ്പുരോഗ പ്രതിരോധം താളംതെറ്റാന്‍ കാരണം. ജില്ലയില്‍ കഴിഞ്ഞ ദിവസം വരെ 61,735 മൃഗങ്ങള്‍ക്ക് മാത്രമാണ് കുത്തിവെപ്പ് എടുത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. 50 ശതമാനം മാത്രമാണിത്. സ്ക്വാഡുകളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലത്തെി കുത്തിവെപ്പ് നടത്തുന്ന രീതിയാണ് അവലംബിക്കുന്നത്. പ്രതിരോധ കുത്തിവെപ്പിന് പശു, കാള, പോത്ത്, എരുമ എന്നിവക്ക് അഞ്ചുരൂപ കര്‍ഷകരില്‍നിന്ന് ഈടാക്കുന്നു. പദ്ധതി നടത്തിപ്പിന് ജില്ലയില്‍ 146 സ്ക്വാഡുകള്‍ അനുവദിച്ചെങ്കിലും 118 സ്ക്വാഡ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ അഭാവവും പദ്ധതി നടത്തിപ്പിനെ താളം തെറ്റിക്കുന്നു. ലോറേഞ്ചുകളില്‍ വളരെ പെട്ടെന്ന് വീടുകളിലത്തെി കുത്തിവെപ്പ് നടത്താമെങ്കിലും ഹൈറേഞ്ചില്‍ യാത്ര ദുഷ്കരമാണ്. കിലോമീറ്ററുകളോളം വാഹനത്തിലും കാല്‍നടയായും സഞ്ചരിച്ചുവേണം വിവിധ സ്ഥലങ്ങളിലത്തൊന്‍. ചിലയിടങ്ങളില്‍ കര്‍ഷകരുടെ വീട്ടിലത്തെുമ്പോള്‍ കുത്തിവെച്ചാല്‍ പാല്‍ കുറയുമെന്നുപറഞ്ഞ് സമ്മതിക്കാറില്ളെന്നും അധികൃതര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ അതിര്‍ത്തി ഗ്രാമങ്ങളായ മറയൂര്‍, കാന്തല്ലൂര്‍ മേഖലകളില്‍ കുളമ്പുരോഗം കണ്ടത്തെിയിരുന്നു. നിലവില്‍ ദിവസം കൂട്ടി നല്‍കിയെങ്കിലും കനത്ത മഴ തിരിച്ചടിയാണ്. ചിലയിടങ്ങളില്‍ കന്നുകാലികളെ അഴിച്ചുവിടുന്നതിനാല്‍ കുത്തിവെപ്പിന് തടസ്സം നേരിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.