മുട്ടം: ഇരുചക്ര വാഹനങ്ങളില്‍ മുട്ടം ടൗണിലൂടെ വിദ്യാര്‍ഥികള്‍ നടത്തുന്ന അഭ്യാസങ്ങള്‍ തടയണമെന്ന് നാട്ടുകാര്‍. മൂന്നും നാലും പേരെ ഇരുചക്ര വാഹനത്തില്‍ കയറ്റി ടൗണിലൂടെ ചീറിപ്പായുന്നവര്‍ ജനങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയായി. രാത്രിയെന്നൊ പകലെന്നോ വ്യത്യാസമില്ലാതെയാണ് ഇക്കൂട്ടരുടെ മരണപ്പാച്ചില്‍. ഇത്തരക്കാരില്‍ ഭൂരിഭാഗവും കുറഞ്ഞ നാള്‍ കൊണ്ട് വാഹനം ഓടിക്കാന്‍ പഠിച്ചവരും ലൈസന്‍സ് ഇല്ലാത്തവരുമാണ്. സൈലന്‍സറിലും ഹാന്‍ഡിലിലും മാറ്റംവരുത്തി ഹെല്‍മറ്റ് ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ഇക്കൂട്ടരുടെ സഞ്ചാരം. ശ്രദ്ധ പിടിച്ചുപറ്റാന്‍ സ്കൂള്‍ സമയങ്ങളില്‍ ചാഞ്ഞും ചരിച്ചും വെട്ടിച്ചും മറ്റ് വാഹനങ്ങളെ മറികടന്നും നടത്തുന്ന അഭ്യാസം നാട്ടുകാര്‍ ഭീതിയോടെയാണ് കാണുന്നത്. എന്‍ജിനീയറിങ് കോളജിലെയും പോളിടെക്നിക്കിലെയും ഐ.എച്ച്.അര്‍.ഡി.യിലെയും വിദ്യാര്‍ഥികളാണ് ഇവരില്‍ കൂടുതലും. പ്രായപൂര്‍ത്തിയാകാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അഭ്യാസപ്രകടനങ്ങള്‍ അതിരുകടക്കുമ്പോള്‍ നാട്ടുകാരുടെ ഇടപെടലും വാക്കേറ്റവും പതിവാണ്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ ജില്ലാ അതിര്‍ത്തി കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.