മറയൂര്‍: നാടാകെ തിമിര്‍ത്തുപെയ്യുന്ന മഴയില്‍ തോടും പുഴകളും ജലാശയങ്ങളും കരകവിഞ്ഞൊഴുകുമ്പോള്‍ മറയൂരില്‍ കുടിവെള്ളക്ഷാമവും അതിന്‍െറപേരില്‍ ഗ്രാമങ്ങളുടെ തമ്മില്‍ തല്ലും. മറയൂര്‍ പഞ്ചായത്തിലെ ബാബുനഗര്‍, പട്ടിക്കാട്, മറയൂര്‍ ടൗണ്‍, നാച്ചിവയല്‍, മേലാടി തുടങ്ങിയ മേഖലകളിലാണ് ജലക്ഷാമം രൂക്ഷം. ജലനിധി പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങിയതോടെ ജല അതോറിറ്റിയെ മറയൂരിലെ കുടിവെള്ള വിതരണത്തില്‍നിന്ന് ഒഴിവാക്കി. ഇതുമൂലം നിലവിലെ ജലവിതരണ സംവിധാനം താറുമാറായി. നിലവിലുള്ള പൈപ്പ്ലൈനുകളുടെ അറ്റകുറ്റപ്പണിക്കുപോലും ആളില്ല. ജലനിധി പദ്ധതിയാകട്ടെ എങ്ങും എത്തിയുമില്ല. പട്ടിക്കാട്, ബാബുനഗര്‍ ഗ്രാമങ്ങള്‍ തമ്മിലാണ് കുടിവെള്ളത്തിന്‍െറപേരില്‍ സംഘര്‍ഷമുണ്ടായത്. ബാബുനഗര്‍ ഗ്രാമവാസികള്‍ പട്ടിക്കാട്ടേക്കുള്ള ജലവിതരണ പൈപ്പുകള്‍ മുറിച്ചുമാറ്റിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പട്ടിക്കാട് ഗ്രാമവാസികള്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനത്തെുടര്‍ന്ന് ഇരുകൂട്ടരെയും ചര്‍ച്ചക്ക് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ബാബുനഗര്‍ ഗ്രാമക്കാര്‍ക്കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്റ്റേഷനില്‍ എത്തിയതും വിവാദമായി. പ്രസിഡന്‍റ് പക്ഷംചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി പട്ടിക്കാട് ഗ്രാമക്കാര്‍ ആരോപിച്ചു. ജലനിധി പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കിയില്ളെങ്കില്‍ കുടവുമായി മറയൂര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാനൊരുങ്ങുകയാണ് വീട്ടമ്മമാര്‍. പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടും ജലനിധി നിര്‍വഹണ ഏജന്‍സിയുമായുള്ള ഒത്തുകളിയുമാണ് പദ്ധതി വൈകാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.