തൊടുപുഴ: എക്സൈസ് കമീഷണറുടെ നിര്‍ദേശാനുസരണം മയക്കുമരുന്ന് കേസുകള്‍ കണ്ടത്തൊനും ലൈസന്‍സ് സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കാനും സാമ്പിള്‍ ശേഖരിച്ച് രാസപരിശോധനക്ക് അയക്കാനും നടപടി തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അറിയിച്ചു. എക്സൈസ് വകുപ്പ് ഇടുക്കി ഡിവിഷനില്‍ എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതോടെ ജൂണില്‍ 82 അബ്കാരി കേസുകളും 18 മയക്കുമരുന്ന് കേസുകളും കണ്ടത്തെി. 168.620 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 340 ലിറ്റര്‍ വാഷും നാലുകിലോ കഞ്ചാവും 290 ലിറ്റര്‍ കള്ളും ആന്ധ്രപ്രദേശില്‍നിന്ന് കേരളത്തിലേക്ക് കടത്തിയ 10.700 കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. പുകവലി നിയന്ത്രണനിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് 82 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളിലായി നാല് വാഹനങ്ങളും പിടിച്ചെടുത്തു. 262തവണ ജില്ലയിലെ കള്ളുഷാപ്പുകളും 51തവണ ബിയര്‍/വൈന്‍ പാര്‍ലറുകളും 23തവണ ബിവറേജസ് കോര്‍പറേഷന്‍ ഷോപ്പുകളും പരിശോധിച്ചു. രണ്ട് കള്ളുഷാപ്പുകള്‍ക്കെതിരെയും ഒരു ബിയര്‍/വൈന്‍ പാര്‍ലറിനെതിരെയും ലൈസന്‍സ് നിയമങ്ങള്‍ പാലിക്കാത്തതിന് കേസെടുത്തു. കള്ളുഷാപ്പുകളിനിന്ന് 114 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനക്ക് അയച്ചു. ഇക്കാലയളവില്‍ ജില്ലയില്‍ 31 ജനകീയ കമ്മിറ്റികള്‍ ചേര്‍ന്നു. കമ്മിറ്റികളില്‍ ഉന്നയിക്കപ്പെട്ട പരാതികളില്‍ അടിയന്തര നടപടി സ്വീകരിച്ചു. 42 ബോധവത്രണ പരിപാടികള്‍ നടത്തി. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ കുമളിയില്‍ ഇരുചക്രവാഹന റാലി നടത്തി. പീരുമേട് താലൂക്കിലെ എസ്റ്റേറ്റ് ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് എക്സൈസ് വകുപ്പും മരിയന്‍ കോളജും എന്‍.എസ്.എസ് വിഭാഗവും ചേര്‍ന്ന് നടത്തിയ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.