നഗരം പെരുന്നാള്‍ തിരക്കില്‍

തൊടുപുഴ: ചെറിയ പെരുന്നാളിന് ഒരുദിനം മാത്രം ശേഷിക്കെ നഗരം തിരക്കിലലിഞ്ഞു. മഴ വില്ലനായെങ്കിലും വസ്ത്ര വിപണന ശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും വന്‍ തിരക്കാണ്. കുടുംബത്തോടൊപ്പമാണ് മിക്കവരും ഷോപ്പിങ്ങിനും മറ്റുമായി നഗരത്തില്‍ എത്തിയത്. വസ്ത്ര വില്‍പനക്ക് പുറമെ ഫാന്‍സി, ചെരുപ്പുകടകളിലുമാണ് തിരക്ക് കൂടുതല്‍. ഇത്തവണ പെരുന്നാള്‍ വിപണിയും ന്യൂ ജനറേഷന്‍ ആയിട്ടുണ്ട്. പുതിയ ട്രെന്‍ഡി വസ്ത്രങ്ങള്‍ക്കും ചെരുപ്പുകള്‍ക്കുമൊക്കെയാണ് ആവശ്യക്കാരേറെ. വലിയ ബ്രാന്‍ഡുകള്‍ക്ക് പിന്നാലെ പോകാതെ ചെറിയ വിലക്ക് വഴിയോര കച്ചവടക്കാരില്‍നിന്ന് പുതുവസ്ത്രങ്ങള്‍ വാങ്ങുന്നവരും കുറവല്ല. ഇതറിഞ്ഞ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വന്‍ ഓഫറുകളുമായി വന്‍കിട വസ്ത്ര വ്യാപാര ശാലകളും മത്സരിക്കുകയാണ്. പെരുന്നാളിന് സുഗന്ധം പരത്താന്‍ അത്തര്‍ വിപണിയും സജീവമായി. ഇടവിട്ടുപെയ്യുന്ന മഴയില്‍ ആളുകള്‍ വരാന്‍ മടിക്കുന്നുവെന്നും അതിനാല്‍ ചിലപ്പോഴൊക്കെ കച്ചവടവും മഴയില്‍ കുതിര്‍ന്നുപോകാറുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം, വിലവര്‍ധന പെരുന്നാള്‍ വിപണിയെ പൊള്ളിക്കുന്നുണ്ട്. ഇറച്ചിവില കുതിക്കുകയാണ്. പോത്തിറച്ചി പലയിടത്തും തോന്നിയ വിലയാണ്. 260 മുതല്‍ 280 വരെയാണ് പോത്തിറച്ചി വിലയെങ്കില്‍ കോഴിയുടേത് തിങ്കളാഴ്ച 135 ആയിരുന്നു. വില പിടിച്ചുനിര്‍ത്താനും പൂഴ്ത്തിവെപ്പിനുമെതിരെ സിവില്‍സപൈ്ളസ്, ഭക്ഷ്യസുരക്ഷാ അധികൃതരുടെ നേതൃത്വത്തില്‍ ജില്ലയില്‍ കഴിഞ്ഞ ഒരുമാസം കര്‍ശന പരിശോധന നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.