തൊടുപുഴ: അനധികൃത കെട്ടിടത്തിന് നികുതി ഈടാക്കുന്നത് സംബന്ധിച്ച് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദവും ആരോപണ പ്രത്യാരോപണങ്ങളും. നടപടി നിയന്ത്രിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് യോഗം പിരിഞ്ഞു. അനധികൃത കെട്ടിടനിര്‍മാണം നടത്തിയ ചിലരെ നികുതിയില്‍നിന്ന് ഒഴിവാക്കാന്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ തന്നെ വിളിച്ചതായി ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറിന്‍െറ പരാമര്‍ശമാണ് യോഗത്തില്‍ വിവാദത്തിന് തിരികൊളുത്തിയത്. അജണ്ട ചര്‍ച്ചചെയ്യും മുമ്പ് മുന്‍ ചെയര്‍മാന്‍ എ.എം. ഹാരിദാണ് നഗരസഭാ കെട്ടിട നവീകരണവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചത്. നവീകരണത്തില്‍ അഴിമതി നടന്നെന്ന ആരോപണം തന്നെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനുള്ള നീക്കമാണെന്ന് ഹാരിദ് കുറ്റപ്പെടുത്തി. ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിദ് കത്ത് നല്‍കി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മുന്‍ ചെയര്‍മാന്‍ പണം എടുത്തതായി ഒരിടത്തും പറഞ്ഞിട്ടില്ളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഫിസ് നവീകരണം കൗണ്‍സില്‍ ഒന്നടങ്കം ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ്. നിര്‍മാണജോലിക്ക് ഏജന്‍സിയെ തീരുമാനിച്ചതും ഒരുമിച്ചാണ്. ഏജന്‍സിയെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാത്രമാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. യഥാസമയം ഉദ്യോഗസ്ഥര്‍ നിയമോപദേശം തരാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. തന്‍െറ വാര്‍ഡില്‍ താന്‍ അഴിമതിക്കാരനാണെന്ന തരത്തില്‍ ഫ്ളക്സ് ബോര്‍ഡ് വെച്ചതിനുപിന്നില്‍ ഗൂഢ ലക്ഷ്യമുണ്ട്. മൂന്ന് ടേമായി കൗണ്‍സിലറായ തന്നെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ധൈര്യമുണ്ടെങ്കില്‍ ആരോപണമുന്നയിച്ചവര്‍ തെളിയിക്കണമെന്നും ഹാരിദ് വെല്ലുവിളിച്ചു. തുടര്‍ന്നാണ് ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ ഇടപെട്ടത്. ഓഡിറ്റ് റിപ്പോര്‍ട്ട് ചില കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതിനുപിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നും ചെയര്‍പേഴ്സണ്‍ ആരോപിച്ചു. മുനിസിപ്പാലിറ്റിയിലെ 10 കെട്ടിടങ്ങളില്‍ ചിലത് പൊളിക്കരുതെന്ന ശിപാര്‍ശയുമായി സി.പി.എം കൗണ്‍സിലര്‍മാരായ ആര്‍. ഹരിയും ഷിനാംസും തന്നെ സമീപിച്ചെന്നും അവര്‍ ആരോപിച്ചു. പീന്നീട് സി.പി.എം-കോണ്‍ഗ്രസ് അംഗങ്ങള്‍ ഇതേച്ചൊല്ലി വാഗ്വാദമായി. ഇതോടെ ആര്‍. ഹരി വിശദീകരണവുമായി രംഗത്തത്തെി. അനധികൃത നിര്‍മാണം നടത്തിയ ചിലരില്‍നിന്ന് നഗരസഭ ജീവനക്കാര്‍ പണമീടാക്കുന്നുവെന്നാണ് ചെയര്‍പേഴ്സനെ അറിയിച്ചതെന്നും ആരെയും ഒഴിവാക്കാന്‍ ശിപാര്‍ശ ചെയ്തിട്ടില്ളെന്നും ഹരി പറഞ്ഞു. കൈക്കൂലി ആവശ്യപ്പെട്ട ജീവനക്കാരന്‍െറ പേര് വെളിപ്പെടുത്തണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതോടെ ബഹളമയമായി. ചെയര്‍പേഴ്സണ്‍ ചെയറില്‍നിന്ന് ഇറങ്ങിയാണ് ബഹളം നിയന്ത്രിച്ചത്. ഇതിനിടെ ചെയര്‍പേഴ്സണ്‍ കാര്യങ്ങള്‍ പഠിച്ചിട്ട് സംസാരിക്കണമെന്നും പറയുന്ന പല കാര്യങ്ങളും കൗണ്‍സിലര്‍മാര്‍ക്ക് നാണക്കേടാണെന്നും ഹരി ആരോപിച്ചു. തുടര്‍ന്നാണ് ചെയര്‍പേഴ്സണ്‍ ഇറങ്ങിപ്പോയത്. വൈസ് ചെയര്‍മാന്‍ സുധാകരന്‍നായര്‍, കെ.കെ. ഷിംനാസ്, ആര്‍. ഹരി, എ.എം. ഹാരീദ് എന്നിവര്‍ തമ്മിലും രൂക്ഷമായ വാഗ്വാദം നടന്നു. ചെയര്‍പേഴ്സണ്‍ ഇറങ്ങിപ്പോയതോടെ യോഗം പിരിഞ്ഞു. തിങ്കളാഴ്ച വീണ്ടും യോഗം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.