സ്റ്റേജ് തകര്‍ന്നിട്ട് രണ്ടു വര്‍ഷം; വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യം

ചെറുതോണി: ജില്ലാ പഞ്ചായത്തിന്‍െറ ഫണ്ടുപയോഗിച്ച് അണക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ഓപണ്‍ സ്റ്റേജ് തകര്‍ന്ന സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യം ശക്തമായി. 2013-’14 സാമ്പത്തിക വര്‍ഷത്തില്‍ എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് ഗവ. സ്കൂളില്‍ ഓപണ്‍ സ്റ്റേജ് നിര്‍മിച്ചത്. നിര്‍മാണത്തിലെ അപാകതയാണ് തകരാന്‍ കാരണമെന്ന് ആരോപണമുണ്ട്. ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് എക്സി. എന്‍ജിനീയര്‍ക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ നോട്ടീസിന് മറുപടി കിട്ടിയിട്ടില്ല. സെക്രട്ടറി നടത്തിയ പരിശോധനയില്‍ എസ്റ്റിമേറ്റില്‍ പറഞ്ഞപ്രകാരമല്ല നിര്‍മാണം നടത്തിയതെന്ന് കണ്ടത്തെിയിരുന്നു. തുടര്‍ന്ന് പണം നല്‍കാതെ ബില്ല് തടഞ്ഞു. സ്റ്റേജിന്‍െറ മേല്‍ക്കൂര ഭിത്തിയില്‍ സിമന്‍റിട്ട് ഉറപ്പിക്കാതെ നിലവാരം കുറഞ്ഞ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. ഇതിനിടെ ഡെപ്യൂട്ടേഷനില്‍ വന്ന സെക്രട്ടറി സ്ഥലം മാറി. ഉദ്യോഗസ്ഥരും കണ്‍വീനറും ചേര്‍ന്ന് ബില്ല് മാറി. സെക്രട്ടറി പലതവണ ആവശ്യപ്പെട്ടിട്ടും സ്റ്റേജ് പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയാറായില്ളെന്ന് ആക്ഷേപമുണ്ട്. സമാനരീതിയില്‍ വേറെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നതായും കണ്ടത്തെിയിട്ടുണ്ട്. ഒരുമാസം മുമ്പ് വാട്ടര്‍ ടാങ്ക് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവവും നിര്‍മാണത്തിലെ അപാകതയാണെന്ന് തിരിച്ചറിഞ്ഞ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.