കാറ്റിനും മഴക്കും ശമനമില്ല; മലയോരമേഖല ഭീതിയില്‍

തൊടുപുഴ: മലയോരമേഖലയില്‍ ശനിയാഴ്ചയും കനത്ത കാറ്റിനും മഴക്കും ശമനമില്ലായിരുന്നു. അടിമാലിയില്‍ ദേശീയപാതയോരത്തെ വന്മരം പെട്ടിക്കടയുടെയും ഓട്ടോയുടെയും മുകളിലേക്ക് വീണ് ദുരന്തം ഒഴിവായി. രാജകുമാരി കൊങ്ങിണിസിറ്റിയില്‍ കാറ്റില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. മിക്കയിടത്തും ലൈനിലേക്ക് മരം വീണ് മുടങ്ങിയ വൈദ്യുതി ഇനിയും പുന$സ്ഥാപിച്ചിട്ടില്ല. മരം വീണ് കജനാപ്പാറ-കൊങ്ങിണിസിറ്റി റോഡില്‍ ഗതാഗതവും മുടങ്ങി. അടിമാലി: ദേശീയപാതയോരത്തെ വന്മരം പെട്ടിക്കടയുടെയും ഓട്ടോയുടെയും മുകളിലേക്ക് വീണു. അടിമാലി ടൗണില്‍ സര്‍ക്കാര്‍ സ്കൂളിന് സമീപത്തെ കൂറ്റന്‍ മരമാണ് കടപുഴകിയത്. പട്ടംമാവടി കുഞ്ഞുമുഹമ്മദിന്‍െറ കടക്ക് മുകളില്‍ വീണ് ഭാഗികമായി തകര്‍ന്നു. അടിമാലി ടൗണില്‍ സര്‍വിസ് നടത്തുന്ന ജോസിന്‍െറ ഓട്ടോക്ക് മുകളിലേക്കും മരം പതിച്ചു. കടയുടെ മുന്നില്‍ ഓട്ടോ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. വലിയ മരങ്ങളുടെ ശിഖരങ്ങള്‍ പഞ്ചായത്തും സ്കൂള്‍ അധികൃതരും ചേര്‍ന്ന് വെട്ടിമാറ്റി. രാജാക്കാട്: രാജകുമാരി ഗ്രാമപഞ്ചായത്തിലെ കൊങ്ങിണിസിറ്റിയില്‍ കാറ്റില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണന്‍-ശാന്ത ദമ്പതികളുടെ വീടാണ് തകര്‍ന്നത്. ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന പ്ളാവ് വീടിന്‍െറ മേല്‍ക്കൂരയിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ആസ്ബസ്റ്റോസ് മേച്ചിലുകളും ഉത്തരങ്ങളും കഴുക്കോലുകളും പൊട്ടിയും ഒടിഞ്ഞും നശിച്ചു. ഈ സമയം, അടുക്കളയില്‍ പാചകത്തില്‍ ഏര്‍പ്പെട്ടിരുന്ന ശാന്തയുടെ ദേഹത്തേക്ക് ഉടഞ്ഞ ആസ്ബസ്റ്റോസ് ഷീറ്റിന്‍െറ കഷണങ്ങളും പ്ളാവിലെ ചക്കകളും വീണ് നിസ്സാര പരിക്കേറ്റു. വീട്ടുപകരണങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടാവസ്ഥയിലായ മരം വെട്ടി നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സ്ഥലം ഉടമ തയാറാകാതിരുന്നതാണ് അപകടകാരണമെന്ന് വീട്ടുടമ പരാതി പറഞ്ഞു. രാജകുമാരി മുട്ടുകാട് പ്രദേശങ്ങളില്‍ കാറ്റിനും മഴക്കും ശമനമായിട്ടില്ല. പ്രദേശത്ത് പരക്കെ മരങ്ങള്‍ ഒടിഞ്ഞും മറിഞ്ഞും വീണിട്ടുണ്ട്. ഏലം ഉള്‍പ്പെടെ കാര്‍ഷികവിളകള്‍ക്ക് വന്‍ നാശമുണ്ടായി. നാലുദിവസങ്ങളായി വൈദ്യുതി മുടക്കം മേഖലയില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മരം വീണതിനത്തെുടര്‍ന്ന് കജനാപ്പാറ-കൊങ്ങിണിസിറ്റി റോഡില്‍ ഗതാഗതം മുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.