തൊടുപുഴ: ജില്ലയില്‍ ബസുകള്‍ കേന്ദ്രീകരിച്ച് പെണ്‍മോഷ്ടാക്കളുടെ വിളയാട്ടം. പിന്നില്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്‍െറ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. ശനിയാഴ്ച ബസില്‍ സഞ്ചരിച്ച രണ്ടു സ്ത്രീകളുടെ ബാഗും സ്വര്‍ണമാലയും മോഷ്ടാക്കള്‍ കവര്‍ന്നു. മടക്കത്താനത്തുനിന്ന് തൊടുപുഴയിലേക്ക് ബസില്‍ വരികയായിരുന്ന ശോഭനയുടെ സ്വര്‍ണമാലയും തൊടുപുഴ-വണ്ണപ്പുറം റൂട്ടില്‍ സഞ്ചരിച്ച യുവതിയുടെ പഴ്സുമാണ് കവര്‍ന്നത്. പഴ്സില്‍ 700 രൂപയും എ.ടി.എം കാര്‍ഡുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം തൊടുപുഴയില്‍ സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ ബാഗില്‍നിന്ന് ഗര്‍ഭിണി ചമഞ്ഞ് പണവും സ്വര്‍ണവും മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി മുത്തുമാരിയെ (25) പൊലീസ് പിടികൂടിയിരുന്നു. നഗരസഭാ കൗണ്‍സിലര്‍ റിനി ജോഷിയുടെ ബാഗ് നഗരത്തില്‍നിന്ന് മുതലക്കോടത്തേക്കുള്ള യാത്രക്കിടെ മോഷ്ടിക്കാന്‍ ശ്രമിക്കവെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ കഴിഞ്ഞ തിങ്കളാഴ്ച സോപാനം ബസില്‍ സഞ്ചരിച്ച കാരിക്കോട് സ്വദേശിനി ദീപയുടെ ബാഗില്‍നിന്ന് 12,000 രൂപയും കഴിഞ്ഞ ചൊവ്വാഴ്ച മേഴ്സി ജോസഫിന്‍െറ ബാഗില്‍നിന്ന് 15,500 രൂപയും മോഷണം നടത്തിയെന്ന് സമ്മതിച്ചു. പ്രതിയുടെ കൈയില്‍നിന്ന് 22,000 രൂപയും സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. പരിശോധനയില്‍ ഇവര്‍ ഗര്‍ഭിണിയല്ളെന്നും തിരിച്ചറിഞ്ഞു. ഏതാനം നാള്‍ മുമ്പ് തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാരിയുടെ പഴ്സ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവതിയെയും രണ്ടു കുട്ടികളെയും നാട്ടുകാര്‍ പിടികൂടിയിരുന്നു. പരാതി ഇല്ലാത്തതിനാല്‍ പൊലീസില്‍ ഏല്‍പിച്ചില്ല. ജില്ലയില്‍ തൊടുപുഴ സ്വകാര്യ ബസ്സ്റ്റാന്‍ഡും തിരക്കേറിയ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചാണ് സംഘത്തിന്‍െറ തട്ടിപ്പ്. ആയതിനാല്‍ പെട്ടെന്ന് സംശയം തോന്നില്ല. പിടികൂടി ചോദ്യംചെയ്താല്‍ കണ്ണീര്‍ പൊഴിച്ചു രക്ഷപ്പെടുകയാണ് പതിവ്. ആര്‍ക്കും സംശയത്തിന് ഇടനല്‍കാതിരിക്കാനാണ് കുട്ടികളെയും കൂടെ കൂട്ടും. ഒരു കേസില്‍ പിടിയിലായാല്‍ ജാമ്യത്തിലിറങ്ങി വീണ്ടും പതിവ് സംഭവത്തിലേക്ക് തിരിയും. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘം തന്നെയുണ്ടെന്നും നേരത്തേ നടത്തിയ മറ്റ് മോഷണങ്ങള്‍ അന്വേഷിച്ചിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ തൊടുപുഴയില്‍ എട്ടോളം മോഷണസംഭവങ്ങള്‍ അരങ്ങേറി. ഏജന്‍റുമാര്‍ മുഖേനയാണ് മോഷണത്തിന് എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണമുതലിന്‍െറ വിലയനുസരിച്ചുള്ള ശതമാനക്കണക്കിലാണ് പ്രതിഫലം. പൊലീസ് പിടിയിലായാല്‍ ഇവരെ പുറത്തിറക്കാനും ഒത്തുതീര്‍ക്കാനും അഭിഭാഷകരും തയാറാണ്. സംഘത്തിലെ ഒരാള്‍ കുടുങ്ങിയാല്‍ പ്രവര്‍ത്തനം അടുത്ത ജില്ലയിലേക്ക് മാറ്റും. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം. ഭംഗിയായി വസ്ത്രം ധരിച്ച് തിരക്കുള്ള ബസില്‍ കയറുന്ന ഇക്കൂട്ടര്‍ സ്ത്രീകളുടെ മാല, ബാഗ്, പഴ്സ് മുതലായവയാണ് ലക്ഷ്യമിടുന്നത്. യാത്രക്കാരെപ്പോലെ അടുത്തിരിക്കുന്ന ഇക്കൂട്ടര്‍ വളരെ തന്ത്രപൂര്‍വം മാലയും മറ്റും മുറിച്ചെടുക്കും. തിരക്കുള്ള സമയമാണെങ്കില്‍ മോഷണം നടത്തുന്ന സാധനം അടുത്ത് നില്‍ക്കുന്ന മോഷ്ടാവിന്‍െറ കൂട്ടുകാരിക്ക് കൈമാറും. സാധനം കൈയില്‍ കിട്ടിയയാള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി രക്ഷപ്പെടും. ആളുകളുടെ ശ്രദ്ധ തെറ്റിക്കാന്‍ ഓക്കാനിക്കുന്നത് പോലെയോ സുഖമില്ലാത്തതുപോലെയോ അഭിനയിച്ച് തട്ടിപ്പുനടത്തി വരുമുണ്ടെന്ന് പൊലീസ് പറഞ്ഞു. അത്യാവശ്യം മലയാളവും വശമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നത്തെി ബസുകള്‍ കേന്ദ്രീകരിച്ച് നഗരത്തില്‍ മോഷണം നടത്താന്‍ നിരവധി സംഘങ്ങള്‍ എത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.