മാങ്കുളം: അമ്പതാംമൈല്‍ പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപക കൃഷിനാശം. കണ്ടത്തില്‍ വില്‍സണ്‍ തോമസ്, ചക്കന്‍ചിറയില്‍ സി.എം. കുര്യന്‍ എന്നിവരുടെ നാലേക്കറോളം സ്ഥലത്തെ കൊടി, കമുക്, വാഴ, ഏലം തുടങ്ങി പുരയിടത്തിലുണ്ടായിരുന്ന കൃഷികളില്‍ നല്ളൊരുപങ്കും കാട്ടാനക്കൂട്ടം കശക്കിയെറിഞ്ഞു. ആക്രമണം പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഭീതിജനകമായത് ഇതാദ്യമാണ്. വര്‍ഷങ്ങളുടെ അധ്വാനം ഒരു ദിവസംകൊണ്ട് കാട്ടാന തകര്‍ത്തതോടെ കൃഷി ഉപേക്ഷിച്ച് ജീവന്‍ രക്ഷിക്കാന്‍ താമസം മാറ്റേണ്ട ഗതികേടിലാണ് കര്‍ഷകര്‍. വന്യമൃഗങ്ങലുടെ ആക്രമണത്തില്‍ നശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പിന് പദ്ധതിയുണ്ടെങ്കിലും തുക കൈയില്‍ കിട്ടണമെങ്കില്‍ നാളുകള്‍ ഓഫിസ് കയറിയിറങ്ങേണ്ട ഗതികേടാണ്. പലരും ഇതിനുളള ബുദ്ധിമുട്ടുകാരണം അപേക്ഷ നല്‍കാതിരിക്കുകയോ ഇടക്കുവെച്ച് പിന്‍വാങ്ങുകയോ ആണ് പതിവ്. സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കാന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.