അടിമാലി: ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷന് കീഴില്‍ 3.33 കോടിയുടെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ഡിവിഷന്‍ അംഗം ഇന്‍ഫന്‍റ് തോമസ് അറിയിച്ചു. അറ്റകുറ്റപ്പണിക്കായി കഴിഞ്ഞകാലങ്ങളില്‍ ഏറെ ജനകീയസമരങ്ങള്‍ നടന്ന ഇരുനൂറേക്കര്‍-മെഴുകുംചാല്‍ റോഡ് ഉള്‍പ്പെടെ അടിമാലി, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലെ 12 റോഡുകളുടെ പുനര്‍നിര്‍മാണത്തിനാണ് തുക അനുവദിച്ചത്. ഇരുനൂറേക്കര്‍-മെഴുകുംചാല്‍ റോഡിന് 80 ലക്ഷവും കൂമ്പന്‍പാറ- ഇരുനൂറേക്കര്‍ റോഡിന് 50 ലക്ഷവുമാണ് അനുവദിച്ചത്. നോര്‍ത് ശല്യാംപാറ, സൗത് ശല്യാംപാറ (30 ലക്ഷം), കുത്തുപാറ സിറ്റി -ശല്യാംപാറ (20 ലക്ഷം), ചാറ്റുപാറ-ചിറ്റായംപടി (10 ലക്ഷം), അടിമാലി-ചിന്നപ്പാറക്കുടി എസ്.ടി കോളനി റോഡ് (പത്ത് ലക്ഷം), കല്ലാര്‍കുട്ടി-നായിക്കുന്ന്-മാന്‍കടവ് (40 ലക്ഷം), വടക്കേ ആയിരമേക്കര്‍-നായിക്കുന്ന് -ഓടക്കാസിറ്റി (30 ലക്ഷം), നായിക്കുന്ന്-മാന്‍കടവ് (20 ലക്ഷം), മുതുവാന്‍കുടി-സ്കൂള്‍പടി-ചതുരംഗപ്പാറ-ചെങ്കുളം എസ്.സി കോളനി (20 ലക്ഷം), പക്കായിപ്പടി-ഫയര്‍ സ്റ്റേഷന്‍-കൂമ്പന്‍പാറ (13 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. മാര്‍ച്ച് 31നുമുമ്പ് നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കും വിധമാണ് ടെന്‍ഡര്‍ നടപടി ക്രമീകരിച്ചിട്ടുള്ളതെന്നും ഇന്‍ഫന്‍റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.