തോട്ടം മേഖലകളില്‍ വ്യാജമദ്യലോബി അഴിഞ്ഞാടുന്നു

മൂന്നാര്‍: നടപടികളൊന്നും ഏശുന്നില്ല. തോട്ടം മേഖലകളില്‍ വ്യാജമദ്യ ലോബി പിടിമുറുക്കുകയാണ്. പൊലീസിന്‍െറ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കുമ്പോഴും വ്യാജമദ്യം വ്യാപകമായി വില്‍ക്കപ്പെടുന്നു. ആറുമാസത്തിനിടെ പത്തിലധികം കേസാണ് വ്യാജമദ്യവുമായി ബദ്ധപ്പെട്ട് മൂന്നാര്‍, ദേവികുളം പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാറില്‍നിന്ന് എസ്റ്റേറ്റുകളിലേക്ക് പോകുന്ന ബസുകള്‍, സമാന്തര സര്‍വിസുകള്‍ നടത്തുന്ന ജീപ്പുകള്‍, ഓട്ടോകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിലാണ് അഞ്ചുമുതല്‍ 20 ലിറ്റര്‍വരെ മദ്യം പൊലീസ് പിടികൂടിയത്. സംഭവവുമായി ബദ്ധപ്പെട്ട് എസ്റ്റേറ്റുകളില്‍ നടത്തിയ റെയ്ഡുകളിലാകട്ടെ തൊണ്ടിമുതലല്ലാതെ പ്രതികളെ പിടികൂടുന്നില്ല. പരിശോധനക്ക് എസ്റ്റേറ്റില്‍ പ്രവേശിക്കവേ പ്രതികള്‍ കടന്നുകളയുകയാണെന്നാണ് പൊലീസിന്‍െറ വാദം. എന്നാല്‍, റെയ്ഡ് വിവരം ചോരുകയും മദ്യലോബിക്ക് രക്ഷപ്പെടാന്‍ സൗകര്യം ലഭിക്കുകയും ചെയ്യുന്നു എന്നതാണ് സ്ഥിതി. പലപ്പോഴും പൂട്ടിയിട്ടിരിക്കുന്ന വീടുകളില്‍നിന്നും മറ്റുമാണ് തൊണ്ടിമുതല്‍ ലഭിക്കാറ്. മദ്യലോബിക്കുള്ള രാഷ്ട്രീയ -ഉദ്യോഗസ്ഥ പിന്തുണയും റെയ്ഡ് പ്രഹസനമാകാന്‍ കാരണമാകുന്നു. വേനലായതോടെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും സീസണായി. ആഘോഷങ്ങള്‍ എത്തുന്നതോടെ പരിശോധനകള്‍ പൊലീസ് കര്‍ശനമാക്കുമ്പോഴും ഉത്തരവാദപ്പെട്ട എക്സൈസ് വകുപ്പ് ഉണരുന്നില്ളെന്ന് ആക്ഷേപമുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതോടെ പരിശോധനയുടെ പേരില്‍ മൂന്നാറിലത്തെുന്ന എക്സൈസുകാരാകട്ടെ പേരിന് പരിശോധന നടത്തി പ്രതികളില്ലാതെ തൊണ്ടിമുതലുമായി മടങ്ങുകയാണ് പതിവ്. വന്‍ തോതില്‍ വ്യാജമദ്യ ഉല്‍പാദനം നടക്കുന്ന കേന്ദ്രങ്ങള്‍ കണ്ടത്തൊനും എക്സൈസ് അധികൃതര്‍ ശ്രമിക്കുന്നില്ല. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലാണ് എക്സൈസ്് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴിയാണ് വ്യാജമദ്യം വ്യാപകമായി കടത്തുന്നതും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.