പീരുമേട്: വിഷമില്ലാത്ത പച്ചക്കറി ഉല്‍പാദിപ്പിക്കാന്‍ പ്രോത്സാഹനവുമായി പെരുവന്താനം ഗ്രാമപഞ്ചായത്ത്. ജൈവ പച്ചക്കറി കൃഷിയുടെ നടീല്‍ ഉത്സവം മുന്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പെരുവന്താനം ഗ്രാമപഞ്ചായത്ത്, പീരുമേട് കാര്‍ഷിക വികസനബാങ്ക് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. പ്രത്യേകം തയാറാക്കിയ രണ്ടേക്കര്‍ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. വിഷുവിന് വിളവെടുക്കാന്‍ പാകമാകുന്ന രീതിയിലാണ് കൃഷി. പെരുവന്താനം പഞ്ചായത്തിലെ നൂറുകണക്കിന് കര്‍ഷകര്‍ പരിപാടിയില്‍ അംഗമായി കൃഷി ചെയ്യാന്‍ തയാറെടുത്തു. അച്ചിങ്ങ, വെണ്ട, വഴുതന, പാവല്‍, പടവലങ്ങ, പച്ചമുളക്, ചീര, കാബേജ് ഉള്‍പ്പെടെ ഉല്‍പാദിപ്പിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു അധ്യക്ഷത വഹിച്ചു. കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം മോളി ഡൊമിനിക്ക്, പി.എസ്. രാജന്‍, സെബാസ്റ്റ്യന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.