തൊടുപുഴ: ഉടുമ്പന്നൂര്‍ പരിയാരം എസ്.എന്‍.എല്‍.പി സ്കൂളിന്‍െറ സുവര്‍ണ ജൂബിലി ആഘോഷം ഈമാസം 30, 31 തീയതികളില്‍ നടക്കും. സുവര്‍ണജൂബിലി മന്ദിരം ഓഡിറ്റോറിയം, കമ്പ്യൂട്ടര്‍ ലാബ്, പ്ളേ സ്കൂള്‍ എന്നിവയുടെ ഉദ്ഘാടനവും സ്കൂള്‍ വാര്‍ഷികവും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകീട്ട് അഞ്ചിന് ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു സജീവ് ഉദ്ഘാടനം നിര്‍വഹിക്കും. ഫാ. ജോര്‍ജ് പുല്ലന്‍ മുഖ്യപ്രഭാഷണവും മുഹമ്മദ് ഷമീര്‍ സഅദി പ്രഭാഷണവും നടത്തും. 31ന് വൈകീട്ട് നാലിന് ജൂബിലി സ്മാരകമന്ദിരം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ജോയ്സ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും. എം.ജി യൂനിവേഴ്സിറ്റി പി.വി.സി ഡോ. ഷീന ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ യൂനിയന്‍ സെക്രട്ടറി പി.എസ്. സിനിമോന്‍, സ്കൂള്‍ മാനേജര്‍ കെ.എന്‍. രാജേന്ദ്രന്‍, ഉടുമ്പന്നൂര്‍ ശാഖ പ്രസിഡന്‍റ് കെ.ജി. ഷിബു, സംയുക്ത സമിതി സെക്രട്ടറി ശിവന്‍ വരിക്കയാനിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.