ജനാധിപത്യ ഭരണസംവിധാനത്തിന്‍െറ വിജയം സമ്മതിദാനാവകാശം –കലക്ടര്‍

തൊടുപുഴ: ഗുണപരവും സമഗ്രവുമായ പങ്കാളിത്തം എന്ന സന്ദേശവുമായി സമ്മതിദായകരുടെ ദേശീയ ദിനാചരണം കലക്ടറേറ്റില്‍ നടത്തി. ദിനാചരണ പരിപാടി കലക്ടര്‍ ഡോ. എ. കൗശിഗന്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ ഭരണ സംവിധാനത്തിന്‍െറ വിജയം സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കുമ്പോഴാണെന്നും ഇന്ത്യയിലെ ഓരോ പൗരനും അതില്‍ വലിയൊരു പങ്കുണ്ടെന്നും നല്ല നിയമങ്ങള്‍ ഉണ്ടാക്കുന്നതിനും നടപ്പാക്കുന്നതിനും ജാതിമത വ്യത്യാസമില്ലാതെ നല്ല നേതാവിനെ തെരഞ്ഞെടുക്കേണ്ടതും സമ്മതിദായകരാണെന്നും യോഗ്യതയുള്ള എല്ലാവരും നിര്‍ബന്ധമായും വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ഉള്‍പ്പെടുത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റില്‍ നടന്ന ദേശീയ സമ്മതിദാന ദിനാചരണ ഭാഗമായി സാഹിത്യകാരന്‍ ആന്‍റണി മുനിയറയെ വിശിഷ്ട വ്യക്തിയായി സദസ്സില്‍ ആദരിച്ചു. ബോധപൂര്‍വം സമ്മതിദായക അവകാശം ഉപയോഗിക്കാന്‍ കഴിയുന്ന സമയം വരെ അത് ഉപയോഗിക്കണമെന്നും അതാണ് ജനാധിപത്യത്തിന്‍െറ കരുത്തെന്നും ആന്‍റണി മുനിയറ പറഞ്ഞു. പുതിയ വോട്ടര്‍മാര്‍ക്കുള്ള കാര്‍ഡ് വിതരണവും സമ്മതിദായകരുടെ ദേശീയ ദിനത്തിന്‍െറ ഭാഗമായി നടന്നു. എ.ഡി.എം കെ.കെ.ആര്‍. പ്രസാദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. രാജീവ്, ഡെപ്യൂട്ടി കലക്ടര്‍മാരായ പി. സുരേഷ് ബാബു, പി.ജി. സഞ്ജയന്‍, ജൂനിയര്‍ സൂപ്രണ്ട് വിന്‍സന്‍റ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.