പീരുമേട്: ഹൈറേഞ്ചില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനല്‍ച്ചൂട് വര്‍ധിച്ചതോടെ ജലസ്രോതസ്സുകള്‍ വറ്റിവരളുകയാണ്. പെരുവന്താനം, പീരുമേട് ഗ്രാമപഞ്ചായത്തുകളിലെ ഉയര്‍ന്ന മേഖലകളില്‍ ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഹെലിബറിയ പദ്ധതിയില്‍നിന്ന് വെള്ളം വിതരണം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി തയാറാകുന്നില്ല. ഹെലിബറിയ പദ്ധതിയിലെ ടാങ്കുകളില്‍ വെള്ളംനിറച്ച് വിവിധ മേഖലകളില്‍ വിതരണം ചെയ്താല്‍ ജലക്ഷാമം പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പീരുമേട് ഗ്രാമപഞ്ചായത്തിലെ കുട്ടിക്കാനത്തും ജലക്ഷാമം രൂക്ഷമാണ്. ഇവിടുത്തെ ഹോട്ടലുകളില്‍ വെള്ളം വിലയ്ക്കുവാങ്ങിയാണ് ഉപയോഗിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം ഭാഗികമായതിനാല്‍ ആവശ്യാനുസരണം വെള്ളം ലഭിക്കുന്നില്ല. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വെള്ളം വിലയ്ക്കുവാങ്ങി ഉപയോഗിക്കുന്ന ചില ഹോട്ടലുകളില്‍ മലിനജലം ഉപയോഗിക്കുന്നതായും പരാതി ഉയര്‍ന്നു. കുഴല്‍ക്കിണര്‍ ഉള്‍പ്പെടെ ജലസ്രോതസ്സുകള്‍ ഇല്ലാത്ത ഒരു ഹോട്ടലില്‍ വളഞ്ചാങ്കാനത്ത് റോഡുവക്കിലെ ഉറവയില്‍നിന്നുള്ള മലിനജലമാണ് ഉപയോഗിക്കുന്നതെന്നും പരാതി ഉയര്‍ന്നു. ഹെലിബറിയ പദ്ധതി ഉള്‍പ്പെടെ ജലസ്രോതസസ്സുകളില്‍നിന്ന് യഥേഷ്ടം വെള്ളം വിതരണം ചെയ്യാമെന്നിരിക്കെ വാട്ടര്‍ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് ഹൈറേഞ്ചിലെ കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.