സംസ്ഥാന സ്കൂള്‍ കലോത്സവം: ജില്ലക്ക് അഭിമാനമായി കുമാരമംഗലം

തൊടുപുഴ: 56ാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ ജില്ലക്ക് അഭിമാനമായി കുമാരമംഗലം എം.കെ.എന്‍.എം എച്ച്.എസ്.എസ് പോയന്‍റ് നിലയില്‍ ജില്ല പിറകിലാണെങ്കിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടിയാണ് കുമാരമംഗലം തിരുവനന്തപുരത്ത് താരമായത്. ആകെ 26 ഇനങ്ങളിലായി 120 പോയന്‍റാണ് കുമാരമംഗലം സ്കൂള്‍ ടോപ് സ്കോറിങ് ട്രോഫി കരസ്ഥമാക്കിയത്. ആറാം തവണയാണ് സ്കൂള്‍ ഈ നേട്ടം കരസ്ഥമാക്കുന്നത്. മത്സരിച്ച ഇനങ്ങളില്‍ 20 ഇനങ്ങള്‍ക്ക് എ ഗ്രേഡ് നേടിയ സ്കൂള്‍ മൂന്ന് ബി ഗ്രേഡും ഒരു സി ഗ്രേഡും നേടി. ചിത്രരചന-പെന്‍സില്‍ വിഭാഗത്തില്‍ റോണി വില്‍സണ്‍ ഒന്നാം സ്ഥാനവും ബ്യൂഗ്ളില്‍ അജു കെ. ജോളി രണ്ടാം സ്ഥാനവും നേടി അഭിമാനമായി. എ.എസ്. ശ്രീലക്ഷ്മിയാണ് സ്കൂളിനുവേണ്ടി ഏറ്റവും കൂടുതല്‍ പോയന്‍റ് കരസ്ഥമാക്കിയത്. ശാസ്ത്രീയ സംഗീതം, കഥകളി സംഗീതം, കന്നട പദ്യംചൊല്ലല്‍ എന്നീ വ്യക്തിഗത ഇനങ്ങളിലും സംഘഗാനം, ദേശഭക്തിഗാനം എന്നീ ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടി. 85 കുട്ടികളാണ് സ്കൂളിനെ പ്രതിനിധാനം ചെയ്ത് ഇത്തവണ മത്സരിച്ചത്. എച്ച്.എസ് വിഭാഗത്തിലും സ്കൂളിന് നേട്ടമുണ്ട്. 15 ഇനങ്ങളില്‍നിന്നായി 10 എ ഗ്രേഡും അഞ്ച് ബി ഗ്രേഡും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.