കോണ്‍ഗ്രസില്‍ ഗ്രൂപ് പോര്; പോസ്റ്ററില്‍ ‘തലവെട്ടിക്കളി’

നെടുങ്കണ്ടം: ഫ്ളക്സ് ബോര്‍ഡുകളില്‍ കെ.പി.സി.സി സെക്രട്ടറിയുടെ തല വെട്ടിമാറ്റി പകരം ഇ.എം. ആഗസ്തിയുടെ തല ഒട്ടിച്ചത് കോണ്‍ഗ്രസില്‍ വീണ്ടും പോരിന് കളമൊരുക്കി. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസില്‍ പോര് മുറുകുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് ജാഥയുമായി ജില്ലയിലേക്ക് പ്രവേശിക്കുമ്പോഴാണ് അണിയറയിലെ പോര് മറനീക്കി രംഗത്തത്തെിയത്. വി.എം. സുധീരന് സ്വീകരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളിലെല്ലാം കെ.പി.സി.സി സെക്രട്ടറി ഇബ്രാഹീംകുട്ടി കല്ലാറിന്‍െറ ഫോട്ടോ വലിച്ചുകീറിയശേഷം അവിടെ ഇ.എം. ആഗസ്തിയുടെ ഫോട്ടോ പതിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ ഫോട്ടോ കീറിക്കളയുകയും ഞായറാഴ്ച രാത്രിയില്‍ ആഗസ്തിയുടെ ഫോട്ടോ പതിക്കുകയുമായിരുന്നു. സുധീരന് നെടുങ്കണ്ടത്ത് നല്‍കുന്ന സ്വികരണവുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലത്തിലുടനീളം പ്രദര്‍ശിപ്പിച്ച മുഴുവന്‍ ഫ്ളക്സ് ബോര്‍ഡുകളിലും ഫോട്ടോ മാറ്റി പതിപ്പിച്ചു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇബ്രാഹീംകുട്ടി കല്ലാറിനാണ് സാധ്യതയുള്ളത്. എന്നാല്‍, എതാനും നാളുകള്‍ക്കുമുമ്പ് വീണ്ടും ഐ ഗ്രുപ്പിലേക്ക് ചേക്കേറിയ ഇ.എം. ആഗസ്തി ഉടുമ്പന്‍ചോലയില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും പറയപ്പെടുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇബ്രാഹീകുട്ടിയോട് ‘എ’ ഗ്രൂപ്പിലെ ചിലര്‍ക്കുള്ള അതൃപ്തിയാണ് പോസ്റ്ററിലെ തലമാറ്റത്തിന് പിന്നിലെന്ന് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. എ ഗ്രൂപ്പിലെ ചില സീറ്റുമോഹികള്‍ ഇബ്രാഹീംകുട്ടിയെയും ആഗസ്തിയെയും തമ്മില്‍ കലഹിപ്പിച്ച് സീറ്റ് തരപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. തിങ്കളാഴ്ച രാവിലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തത്തെി പോസ്റ്ററുകള്‍ പൂര്‍ണമായും എടുത്തുമാറ്റുകയായിരുന്നു. പ്രശ്നം ചൊവ്വാഴ്ച സുധീരന്‍െറ മുന്നിലത്തൊനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.