തൊടുപുഴ: നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് നഗരം കുരുക്കില്‍ വലയുന്നു. ഗതാഗത ഉപദേശക സമിതി തീരുമാനങ്ങള്‍ പലതും നടപ്പിലാക്കാനാകാത്തതാണ് നഗരയാത്ര ദുഷ്കരമാകാന്‍ കാരണം. അനധികൃത പാര്‍ക്കിങ്ങും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നടപ്പാത കൈയേറി പോലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുകയാണ്. തിരക്കും ഗതാഗത സ്തംഭനവും കാരണം കുറച്ചുദൂരം സഞ്ചരിക്കണമെങ്കില്‍ പോലും ഏറെസമയം വേണ്ടിവരുന്ന സ്ഥിതിയായിക്കഴിഞ്ഞു. വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ് റോഡിലൂടെ സഞ്ചരിക്കുന്നത് അപകടങ്ങള്‍ പെരുകുന്നതിനും കാരണമാകുന്നുണ്ട്. കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്നുമുതല്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പില്‍വരുത്തണമെന്നായിരുന്നു ഗതാഗത ഉപദേശകസമിതി തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് ആര്‍.ടി.എ ബോര്‍ഡിന്‍െറ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നു. ഓട്ടോ തൊഴിലാളികളുടെ അടുത്ത് പുതിയ നിരക്ക് എഴുതി സമിതിയെ ഏല്‍പിക്കാന്‍ പറഞ്ഞതും പൂര്‍ത്തീകരിക്കാനായിട്ടില്ല. പുളിമൂട്ടില്‍ ജങ്ഷനില്‍നിന്ന് വലത്തേക്ക് തിരിയുന്നതിനുള്ള നിയന്ത്രണം നീക്കിയത് ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. പ്രസ്ക്ളബ് റോഡില്‍ ഇരുവശങ്ങളിലേക്കും സഞ്ചരിക്കുന്ന വാഹനങ്ങള്‍ കൂടാതെ പഴയ അമ്പലം റോഡില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളും ഇവിടെ തിരക്കിന് കാരണമാകുന്നു. വീതി കുറഞ്ഞ പഴയ അമ്പലം റോഡ് വണ്‍വേയാണെങ്കിലും നിലവില്‍ ഇരുവശങ്ങളിലേക്കും വാഹനങ്ങള്‍ സഞ്ചരിക്കുകയും യഥേഷ്ടം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കാന്‍ തയാറാകാത്തതാണ് ഗുരുതര വീഴ്ച. ഗതാഗത ഉപദേശക സമിതിയുടെ യോഗത്തില്‍ ബസ് സ്റ്റോപ്പുകള്‍ മാറ്റി തീരുമാനിച്ചെങ്കിലും പല ബസുകളും സൗകര്യാര്‍ഥം പഴയ സ്റ്റോപ്പുകള്‍ തന്നെയാണ് ആശ്രയിക്കുന്നത്. അശാസ്ത്രീയ പാര്‍ക്കിങ്ങും ഗതാഗത സ്തംഭനവും മൂലം നഗരം ശ്വാസംമുട്ടുകയാണ്. പല യാത്രക്കാരും വാഹനങ്ങള്‍ അശ്രദ്ധമായി വഴിയോരത്ത് പാര്‍ക്ക് ചെയ്തതിനുശേഷം പോകുന്നതിനാല്‍ വഴിനടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മുനിസിപ്പല്‍ പാര്‍ക്ക്, അമ്പലം ബൈപാസ്, പ്രസ്ക്ളബ് റോഡ്, ഗാന്ധിസ്ക്വയര്‍, കെ.എസ്.ആര്‍.ടി.സി റോഡ്, ജ്യോതി സൂപ്പര്‍ബസാറിന്‍െറ മുന്‍വശം തുടങ്ങി ടൗണില്‍ പല സ്ഥലങ്ങളിലും വാഹനങ്ങള്‍ നിരയായി പാര്‍ക്ക് ചെയ്തിരിക്കുകയാണ്. എന്നാല്‍, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മറ്റ് സൗകര്യമെവിടെ എന്ന ചോദ്യത്തിന് അധികൃതര്‍ക്ക് ഉത്തരമില്ല. മാര്‍ക്കറ്റിനുള്ളിലെ റോഡിലൂടെ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ് തിങ്ങിനിറഞ്ഞ് വാഹനങ്ങളാണ്. ടൗണില്‍ രാവിലെ പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ പലതും വൈകീട്ടുവരെ അതേ സ്ഥലത്തുണ്ടാകും. നഗരത്തിലെ നിരത്തുകളിലെ സീബ്രാലൈനുകളും മാഞ്ഞുതുടങ്ങി. മുമ്പ് വരകളുണ്ടായിരുന്ന പ്രദേശത്തുകൂടി ആളുകള്‍ റോഡ് മുറിച്ചുകടക്കുകയാണ് ചെയ്യാറുള്ളത്. അമിതവേഗതയിലത്തെുന്ന വാഹനങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരെ ഗൗനിക്കാറു പോലുമില്ല. റോഡ് ക്രോസ് ചെയ്യാന്‍ ഡ്രൈവര്‍മാരുടെ കാരുണ്യത്തിന് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികളെയും സ്കൂള്‍ സമയങ്ങളില്‍ കാണാം. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് നഗരത്തിലെ കുരുക്ക് പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനം അവലംബിക്കണമെന്നാണ് നഗരത്തിലത്തെുന്ന യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.