അടിമാലി: ഹൈറേഞ്ചിലെ വ്യാജ തോക്ക് നിര്‍മാണവും ഉപയോഗവും വര്‍ധിച്ചതായി സൂചന. ചന്ദന-കഞ്ചാവ് മാഫിയകള്‍ക്കും നായാട്ട്-ഗുണ്ടാ സംഘങ്ങള്‍ക്കും വേണ്ടിയാണ് രഹസ്യകേന്ദ്രങ്ങളില്‍ തോക്ക് നിര്‍മാണമെന്നാണ് വിവരം. കഴിഞ്ഞദിവസം അങ്കണവാടിയില്‍നിന്ന് വെടിയുണ്ടകള്‍ പിടികൂടിയ സംഭവം ഉള്‍പ്പെടെ ഒരുവര്‍ഷത്തിനിടെ 50 തോക്കുകളാണ് പൊലീസ് വനംവകുപ്പുകള്‍ പിടികൂടിയത്. രാജാക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ തോക്കുകള്‍ പിടികൂടിയത്. അടിമാലി, ദേവികുളം, ശാന്തന്‍പാറ, സ്റ്റേഷന്‍ പരിധികളിലാണ് കൂടുതല്‍ തോക്കുകള്‍ കണ്ടത്തെിയത്. അനധികൃതമായി തോക്കില്‍ ഉപയോഗിക്കുന്ന വെടിമരുന്ന് വില്‍ക്കുന്നുണ്ടെന്നതിന് സൂചനയാണിത്. ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചിന്നക്കനാലില്‍ രണ്ടുവര്‍ഷം മുമ്പ് നായാട്ടിനിടെ സുഹൃത്തിന്‍െറ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചിരുന്നു. സംഭവത്തില്‍ പലവിധ ദുരൂഹതകളും ഉണ്ടായിരുന്നു. എന്നാല്‍, കേസ് നിസ്സാരവത്കരിച്ച് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഇതിന് പുറമെയാണ് ഒരുവര്‍ഷം മുമ്പ് രാജാക്കാട്ടില്‍ യുവാവ് ഭാര്യയെയും മകളെയും അയല്‍വാസിയെയും വെടിവച്ചുകൊന്ന് സ്വയം മരിച്ചത്. അഞ്ചുവര്‍ഷത്തിനിടെ നായാട്ടും ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് നൂറിലേറെ കള്ളത്തോക്കുകളാണ് വനപാലകര്‍ പിടിച്ചെടുത്തത്. എന്നാല്‍, ഇതിന്‍െറ ഉറവിടം കണ്ടത്തൊന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ദേവികുളത്ത് പിടിയിലായ രണ്ടുപേരെ ചോദ്യംചെയ്തതില്‍ തോക്ക് നിര്‍മാണ കേന്ദ്രത്തെക്കുറിച്ച് വിവരം കിട്ടിയിട്ടും അന്വേഷണം ഉണ്ടായില്ല. കുടിയേറ്റ കാലത്ത് വന്യമൃഗങ്ങളില്‍നിന്ന് രക്ഷപ്പെടുന്നതിന് ഹൈറേഞ്ചില്‍ നാടന്‍ തോക്കുകള്‍ ഉപയോഗിച്ചിരുന്നു. മതികെട്ടാന്‍ചോലയുള്‍പ്പെടുന്ന വനമേഖലയിലും ഏലത്തോട്ടങ്ങളിലും നായാട്ടുസംഘങ്ങള്‍ വിലസുന്നുണ്ട്. ഉപയോഗരീതിക്ക് അനുസരിച്ച് വ്യാജ തോക്കുകള്‍ നിര്‍മിച്ചുനല്‍കുന്ന വിദഗ്ധര്‍ നിരവധിയുണ്ട്. വാഹനങ്ങളുടെ ആക്സില്‍, ഈട്ടിത്തടി, കാസ്റ്റ്അയണ്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഇവ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. ലൈസന്‍സില്ലാത്ത തോക്കുകള്‍ കണ്ടത്തൊനോ വെടിമരുന്നുവ്യാപാരം തടയാനോ നടപടിയുണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.