പീരുമേട്: അപകീര്‍ത്തിപരമായ നോട്ടീസ് അച്ചടിച്ച് പ്രചരിപ്പിച്ചതിനെതിരെ കുമളി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റും സെക്രട്ടറിയും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. നിലവിലെ ഭാരവാഹികളായ പ്രസിഡന്‍റ് ഷിബു എം. തോമസ്, സെക്രട്ടറി പി.എന്‍. രാജു എന്നിവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പീരുമേട് മുന്‍സിഫ് കോടതിയുടേതാണ് വിധി. മുന്‍ പ്രസിഡന്‍റ് സണ്ണി മാത്യു, സെക്രട്ടറി ശശികുമാറിനും യൂനിറ്റ് നല്‍കാനുണ്ടായിരുന്ന നാലു ലക്ഷം രൂപ തിരിച്ചു ലഭിക്കുന്നതിന് കട്ടപ്പന കോടതിയില്‍ ഇവര്‍ ഹരജി കൊടുത്തിരുന്നു. യൂനിറ്റ് അക്കൗണ്ടിലെ നാലു ലക്ഷം രൂപ കോടതി ജപ്തി ചെയ്തിരുന്നു. എന്നാല്‍, കോടതി ഉത്തരവ് മറച്ചുവെച്ച് സണ്ണിയും ശശികുമാറും സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പ്രസിദ്ധീകരിച്ച നോട്ടീസില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ഭാരവാഹികള്‍ കോടതിയെ സമീപിച്ചത്. അഡ്വ. ഷൈന്‍ വര്‍ഗീസ് ഇവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.