അമിതവേഗത്തിലത്തെിയ ബൈക്ക് കാറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

അടിമാലി: അമിതവേഗത്തിലത്തെിയ ബൈക്ക് നിയന്ത്രണംവിട്ട് കാറിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. അടിമാലി സ്വദേശികളായ അശ്വിന്‍ (18), ഗോവിന്ദ് (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെ കൊച്ചി-മധുര ദേശീയ പാതയില്‍ ഈസ്റ്റേണ്‍ കറി പൗഡര്‍ കമ്പനിക്ക് മുന്നിലാണ് അപകടം. ഗോവിന്ദാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് കാറുടമ പറഞ്ഞു. അമിതവേഗത്തില്‍ ബൈക്ക് വരുന്നതുകണ്ട് റോഡില്‍ കാര്‍ നിര്‍ത്തിയതായി അടിമാലി ഗ്രാമപഞ്ചായത്തംഗവും കാറുടമയുമായ എം.പി. വര്‍ഗീസ് പറഞ്ഞു. ഇതുവഴിയത്തെിയവരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഗോവിന്ദിന്‍െറ കാലിനുള്ള പരിക്ക് ഗുരുതരമാണ്. പ്രാഥമിക പരിശോധനക്കുശേഷം ഗോവിന്ദിനെ എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദേശീയപാതയിലെ ബൈക്ക് യാത്രികരായ യുവാക്കളുടെ അമിതവേഗത്തിനെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ക്കായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.