റോഡ് തകര്‍ന്നു; മാങ്കുളം നിവാസികള്‍ സമരത്തിന്

മാങ്കുളം: പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ യാത്ര ചെയ്തു മടുത്ത മാങ്കുളത്തുകാര്‍ ഇനി വാഗ്ദാനങ്ങള്‍ക്ക് കാത്തിരിക്കാന്‍ തയാറല്ല എന്നുറപ്പിച്ച സമരരംഗത്തിറങ്ങുന്നു. കഴിഞ്ഞ തവണ സമരം പ്രഖ്യാപിച്ചപ്പോള്‍ എക്സിക്യൂട്ടിവ് എന്‍ജിനീയറും കോണ്‍ട്രാക്ടറും ചേര്‍ന്ന് നടത്തിയ വാഗ്ദാന ലംഘനത്തിന്‍െറ നീറുന്ന മുറിവുമായാണ് ഇത്തവണ വികസന സമിതി സമരത്തിന് ഒരുങ്ങുന്നത്. മുമ്പ് മഴക്കാലത്ത് വെറ്റ്മിക്സചര്‍ ഉപയോഗിച്ച് റോഡ് അറ്റകുറ്റപ്പണി നടത്തുമെന്നും മഴ മാറുന്നതോടെ റീ ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ നടത്തുമെന്നുറപ്പ് നല്‍കി സമരത്തില്‍ പിന്തിരിപ്പിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിസ്സാര മെയിന്‍റനന്‍സ് ജോലി നടത്തി ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയതായി ആരോപണമുണ്ട്. കല്ലാര്‍, കുരിശുപാറ പ്രദേശത്തുള്ളവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമാദ്യം മഴയത്തെുന്ന പ്രദേശമെന്ന നിലയില്‍ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയില്ളെങ്കില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന നാമമാത്ര ഫണ്ടുപോലും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്ത സ്ഥിതി വരും. കല്ലാര്‍-മാങ്കുളം റോഡിന്‍െറ പള്ളിവാസല്‍ സെക്ഷന് കീഴിലുള്ള ഒമ്പതു കി.മീ. ദൂരം പുതുക്കിപ്പണിയുന്നതിന് 25 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാറില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഈ ബജറ്റില്‍ തുക അനുവദിക്കുമോ എന്നകാര്യത്തില്‍ ഉറപ്പില്ല. വിരിപാറ മുതല്‍ പെരുമ്പന്‍കുത്തുവരെ 12 കി.മീ. ഭാഗത്ത് അറ്റകുറ്റപ്പണിക്കായി 40 ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുള്ളതായി പറയുന്നുവെങ്കിലും കരാര്‍ ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍ ജോലിയില്‍ ആരംഭിക്കാന്‍പോലും തയാറായിട്ടില്ല. മുമ്പ് മാങ്കുളത്തേക്ക് ദേശീയ പാതയിലെ ആറാംമൈലില്‍നിന്ന് കുറത്തിക്കുടി വഴി നിര്‍മിച്ച റോഡ് വനം വകുപ്പ് തകര്‍ത്തതോടെ മാങ്കുളം കാര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ആകെയുള്ളത് കല്ലാര്‍-മാങ്കുളം റോഡാണ്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മാങ്കുളം സെന്‍റ് മേരീസ് സ്കൂളില്‍ ചേരുന്ന സര്‍വകക്ഷി യോഗം സമരപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കുമെന്ന് മാങ്കുളം വികസന സമിതി പ്രസിഡന്‍റ് ഫാ. ജോണ്‍ കല്ലൂര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.