മറയൂര്‍: കോവില്‍കടവ് ടൗണില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിവറേജസിന്‍െറ ചില്ലറ മദ്യവില്‍പനശാലയുടെ മുന്‍വശം സ്ഥലം ഉടമസ്ഥ കെട്ടിയടച്ചു. ഞായറാഴ്ച രാവിലെ മറയൂര്‍ തുഷാരത്തില്‍ കെ. പ്രശാന്തയാണ് വഴിയടച്ചത്. മണിക്കൂറുകള്‍ക്കകം സ്ഥലം ഉടമസ്ഥയുടെ മുന്‍ ഭര്‍ത്താവ് കെട്ടിടത്തിന്‍െറ പിന്‍വശത്തെ മതിലിടിച്ച് വ്യാപാരം പുനരാരംഭിച്ചു. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച അഞ്ചുനാട് കോളജിലെ വിദ്യാര്‍ഥികള്‍ വില്‍പനശാല ഉപരോധിച്ചു. ബിവറേജസ് കോര്‍പറേഷന്‍െറ മദ്യവില്‍പനശാല പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിന്‍െറ മുന്‍വശം മൂന്നര സെന്‍റ് സ്ഥലം പ്രശാന്തക്ക് അവകാശപ്പെട്ടതാണ്. ബാക്കി കെട്ടിടം ഇരിക്കുന്ന സ്ഥലം മുന്‍ ഭര്‍ത്താവ് രാജേന്ദ്രന്‍െറ ഉടമസ്ഥതതയിലും നിയന്ത്രണത്തിലുമായിരുന്നു. ഞായറാഴ്ച രാവിലെ പ്രശാന്ത നേരിട്ടത്തെി മുന്‍വാതില്‍ അടച്ചുകെട്ടുകയായിരുന്നു. ബിവറേജസ് അധികൃതര്‍ പരാതിയുമായി മറയൂര്‍ പൊലീസ് സ്റ്റേഷനിലത്തെിയെങ്കിലും നടപടിയെടുക്കാന്‍ കഴിയില്ളെന്ന് മറയൂര്‍ എസ്.ഐ ജി.എസ്. ഹരി പറഞ്ഞു. മുന്‍വശം അടച്ചതോടെ വില്‍പന നടക്കാതെ വന്നു. രാജേന്ദ്രന്‍ സ്ഥലത്തത്തെി കോവില്‍കടവ് ചന്തക്ക് നടുവിലൂടെയുള്ള റോഡുവഴി കെട്ടിടത്തിന്‍െറ പിറകുവശത്തേക്ക് പുതിയവഴി വെട്ടി. കെട്ടിടത്തിന്‍െറ പിന്‍വശത്തെ മതിലും ഇടിച്ചുതകര്‍ത്ത് മദ്യവില്‍പന നടത്താന്‍ സാഹചര്യമൊരുക്കി. ഈഭാഗത്ത് താമസിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.