വല്ലാത്തൊരു തീ തന്നെ!

തൊടുപുഴ: വേനല്‍ ചൂടില്‍ വ്യാപകമായി തീ പടരുന്നു. തൊടുപുഴക്ക് സമീപം ചൊവ്വാഴ്ച രണ്ടിടത്താണ് തീപിടിത്തമുണ്ടായത്. ന്യൂമാന്‍ കോളജിന് സമീപം രാവിലെ കാടിന് തീപിടിച്ചതാണ് ആദ്യ സംഭവം. ഗ്രൗണ്ടായതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല. ഉച്ചയോടെ ആനക്കയത്തിന് സമീപം റബര്‍ തോട്ടത്തിലാണ് പിന്നീട് തീപിടിച്ചത്. തൊടുപുഴയില്‍നിന്ന് ഫയര്‍ ഫോഴ്സത്തെി തീ നിയന്ത്രണ വിധേയമാക്കി. അന്തരീക്ഷം ചൂടുപിടിച്ച സമയങ്ങളില്‍ ആളുകള്‍ പാഴ്വസ്തുക്കള്‍ക്ക് തീയിടുന്നതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പല സ്ഥലങ്ങളില്‍ തീ പടരുകയാണ്. ഉണങ്ങിയ പുല്‍കൂട്ടത്തിനും അടിക്കാടുകള്‍ക്കുമാണ് തീ പിടിക്കുന്നത്. ചിലയിടങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ തീയിടുന്നതായും ആക്ഷേപമുണ്ട്. ലോറേഞ്ച് മേഖലയെക്കാള്‍ ഹൈറേഞ്ചിലാണ് തീപിടിത്തം. ഹൈറേഞ്ചില്‍ കാട്ടുതീയാണ് വ്യാപകം. വേനല്‍ ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹെക്ടര്‍ കണക്കിന് വനപ്രദേശമാണ് കത്തിനശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.