തൊടുപുഴ: റബര്‍, ഏലം ഇറക്കുമതി തടയുക, റബര്‍ 250 രൂപക്കും ഏലം 1500 രൂപക്കും സംഭരിക്കുക, കുരുമുളക് വിലത്തകര്‍ച്ച തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സഭ ബുധനാഴ്ച രാജാക്കാട്ടില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് കിസാന്‍സഭ ജില്ലാ സെക്രട്ടറി മാത്യു വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുക, പാല്‍ വില വര്‍ധിപ്പിക്കുക, കാലിത്തീറ്റ വില കുറക്കുക, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുക, ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. നാണ്യവിളകളുടെ വിലത്തകര്‍ച്ച ജില്ലയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചു. പൊതുവില്‍ എല്ലാ മേഖലയിലും മാന്ദ്യം അനുഭവപ്പെടുന്നു. കേരളത്തിന്‍െറ സമ്പദ്ഘടനയിലും ഇത് പ്രതിഫലിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ കണ്ടില്ളെന്ന് നടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ.ആര്‍. ഷാജി, ജി. സുകുമാരന്‍ നായര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.