വണ്ണപ്പുറം: പഞ്ചായത്തിലെ കൂവപ്പുറം മുണ്ടന്മുടി വാര്‍ഡുകള്‍ സംയോജിപ്പിക്കുന്ന കൂവപ്പുറം മിന്നാമിനുങ്ങിപ്പാറ റോഡ് പണി പൂര്‍ത്തിയായ ഉടന്‍ തകര്‍ന്നു. ടാറിങ്ങിന് മുമ്പ് ഇതിലൂടെ കാല്‍നടയാത്ര വരെ ബുദ്ധിമുട്ടായിരുന്നു. രോഗികളെ ഏറെ പ്രയാസപ്പെട്ടാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. 40 ലക്ഷം മുടക്കി ഇവിടെ നിര്‍മിച്ച റോഡിന് ദിവസങ്ങളുടെ ആയുസ്സുപോലും ഉണ്ടായില്ല. പല ഭാഗങ്ങളിലും റോഡിന് വീതി കുറവാണ്. ആറുപങ്ക സിറ്റി മുതലുള്ള രണ്ടു കിലോമീറ്റര്‍ ദൂരമാണ് പുതുതായി നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയാകുംമുമ്പേ പല സ്ഥലങ്ങളിലും ടാറിങ് പൊളിഞ്ഞു. തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധത്തില്‍ തകര്‍ന്ന ഭാഗങ്ങള്‍ വീണ്ടും മിനുക്കുപണി ചെയ്ത് കരാറുകാരന്‍ തടിതപ്പി. പണി പൂര്‍ത്തിയായി നാലുദിവസങ്ങള്‍ക്കകം തന്നെ വീണ്ടും ടാറിങ് പൊളിഞ്ഞുതുടങ്ങിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം സാധ്യമാകുന്നതോടെ മുണ്ടന്മുടി വരെയുള്ള സംസ്ഥാന പാതയുടെ സമാന്തര പാതയായും ഈ റോഡിനെ ഉപയോഗപ്പെടുത്താം. വണ്ണപ്പുറത്തുനിന്ന് കുറഞ്ഞ ദൂരത്തില്‍ മുണ്ടന്മുടിയില്‍ എത്താനും ഇതുവഴിയുള്ള യാത്ര സഹായകമാകും. ലക്ഷങ്ങളുടെ അഴിമതി റോഡുപണിയില്‍ നടത്തിയിട്ടുണ്ടെന്നാണ് ജനങ്ങളുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.