ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണാപഹരണം

മൂന്നാര്‍: ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന സംഘം മേഖലയില്‍ സജീവം. നിരക്ഷരരായ ബാങ്ക് അക്കൗണ്ട് ഉടമകളില്‍നിന്ന് വിവരങ്ങള്‍ ഫോണിലൂടെ ചോദിച്ചറിഞ്ഞ ശേഷം പണം തട്ടുകയാണ്. ഒരാഴ്ചക്കിടയില്‍ രണ്ടു പേരുടെ പണമാണ് ഇത്തരത്തില്‍ നഷ്ടപ്പെട്ടത്. ബാങ്കില്‍നിന്നെന്ന വ്യാജേന അക്കൗണ്ട് ഉടമകളോട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. അക്കൗണ്ട് പുതുക്കാനായി ബാങ്കില്‍നിന്ന് വിളിക്കുകയാണെന്നും എ.ടി.എം ഡെബിറ്റ് കാര്‍ഡ് നമ്പറോടൊപ്പം കാര്‍ഡിന്‍െറ പിന്‍ഭാഗത്തെ നമ്പറും തട്ടിപ്പുകാര്‍ ചോദിച്ചറിഞ്ഞു. അതിലൂടെ അക്കൗണ്ട് ഉടമകള്‍ മാത്രം അറിയേണ്ട വണ്‍ ടൈം പാസ് വേര്‍ഡ് തട്ടിപ്പുകാര്‍ ചോര്‍ത്തി. ഫോണ്‍ സംഭാഷണം ചെയ്ത് നിമിഷങ്ങള്‍ക്കകം പണം പിന്‍വലിച്ചതിന്‍െറ എം.എസ്.എസ് വന്നതോടെയാണ് അബദ്ധം തിരിച്ചറിഞ്ഞത്. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും അങ്ങനെയൊരു ഫോണ്‍ കാള്‍ ബാങ്കില്‍നിന്ന് ചെയ്തിട്ടില്ളെന്നും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ ഫോണ്‍ വഴി ചെയ്യുക പതിവില്ളെന്നും അറിയിച്ചു. ഗൂഡാര്‍വിള എസ്റ്റേറ്റ് സ്വദേശിയുടെ രണ്ടു ബാങ്കിലായി നിക്ഷേപിച്ച 10,000 രൂപയാണ് നഷ്ടപ്പെട്ടത്. മൂന്നാര്‍ നിവാസിയായ മറ്റൊരാളുടെ പണവും ഇത്തരത്തില്‍ നഷ്ടപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.