രാജാക്കാട്: സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തിന്‍െറ ലോകം ഒരുക്കി കേരള പൊലീസ്. ഇതിന്‍െറ ഭാഗമായി രാജാക്കാട് ജനമൈത്രി പൊലീസ് നേതൃത്വത്തില്‍ വനിതകള്‍ക്കായി സ്വയരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒരു പെണ്‍കുട്ടി ഒറ്റക്ക് യാത്രചെയ്യുമ്പോള്‍ ഒന്നിലധികം ആളുകള്‍ കൂട്ടമായിട്ടത്തെി ആക്രമിച്ചാല്‍ കായികമായി ഇവരെ നേരിടുന്നതിനുള്ള പരിശീലനവും ഇതിനായി മാനസികമായി കരുത്താര്‍ജിക്കുന്നതിനുവേണ്ടിയുള്ള ക്ളാസുകളുമാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലനം നേടിയ വനിതകളാണ് കായിക പരിശീലനം നല്‍കുന്നത്. എന്‍.ആര്‍ സിറ്റി എസ്.എന്‍.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അടിമാലി സി.ഐ സജി മര്‍ക്കോസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോര്‍ജ് കുര്യന്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് സതി കുഞ്ഞുമോന്‍ ഉദ്ഘാടനം ചെയ്തു. എസ്. ഉദയമ്മ വിഷയാവതരണം നടത്തി. ബ്ളോക് പഞ്ചായത്ത് അംഗം രാധാമണി പുഷ്പജന്‍, പഞ്ചായത്ത് അംഗം ബിജി സന്തോഷ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡി. ബിന്ദുമോള്‍, രാജാക്കാട് എസ്.ഐ എസ്. മഹേഷ്കുമാര്‍, എ.എന്‍. ബാബുരാജ്, പി.ടി.എ പ്രസിഡന്‍റ് അജി മുട്ടുകാട് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.