അടിമാലി: ലഭ്യതക്കുറവിന്‍െറ പേരില്‍ മത്സ്യ, മാംസ വിലകള്‍ കുതിക്കുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെയാണ് വില റോക്കറ്റ് കണക്കെ മുകളിലോട്ട് പായുന്നത്. മത്തിക്കുപോലും തൊട്ടാല്‍ പൊള്ളും വിലയാണ്. കിലോക്ക് 140 രൂപ. 80 രൂപയുണ്ടായിരുന്ന മത്തിയാണ് ഒരു മാസത്തിനിടെ 100ഉം കടന്ന് 140ല്‍ എത്തിയത്. ഇതും കിട്ടാനില്ല. അയല കിലോക്ക് 180 രൂപയാണ്. വലിയ ചെമ്മീന്‍െറ വില 320 രൂപ മുതല്‍ മുകളിലേക്കാണ്. കിലോക്ക് 100 രൂപയില്‍ കുറഞ്ഞ ഒരു മത്സ്യവും ലഭിക്കാനില്ലാതായതോടെ സാധാരണക്കാരുടെ ഭക്ഷണ മെനുവില്‍ മത്സ്യം അപ്രത്യക്ഷമായി. കൂന്തല്‍ 220, ഞണ്ട് 140, കിളിമീന്‍ 160, എന്നിങ്ങനെയാണ് ഇന്നലത്തെ വിലനിലവാരം. വില കുതിച്ചതോടെ പല മീനുകളും സ്റ്റോക് ചെയ്യുന്നത് കച്ചവടക്കാര്‍ നിര്‍ത്തി. മത്സ്യവില 100 കടന്നതോടെ ഉള്‍പ്രദേശങ്ങളില്‍ സൈക്ക്ളിലും ഇരുചക്രവാഹനങ്ങളിലും ഗുഡ്സ് ഓട്ടോകളിലുമുള്ള വില്‍പനയും നിര്‍ത്തി. ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് ഇപ്പോള്‍ പ്രധാനമായും മീന്‍ എത്തുന്നത്. ഇതോടെ ഹോട്ടലുകളില്‍ മീന്‍കറികളും ഒഴിവാക്കുകയാണ്. പകരം ഇലക്കറിയും സാമ്പാറുമാണ് പലയിടങ്ങളിലും വിളമ്പുന്നത്. മത്സ്യ വില ഉയര്‍ന്നതോടെ മാംസാഹാരത്തിലേക്ക് തിരിഞ്ഞെങ്കിലും ഇവിടെയും വില പായുകയാണ്. കോഴിയിറച്ചിയുടെ വില കിലോക്ക് 90 രൂപയില്‍നിന്ന് 130വരെയത്തെി. മാട്ടിറച്ചിക്കും വില 260 രൂപ മുതല്‍ മുകളിലേക്കാണ്. ആട്ടിറച്ചി കിലോക്ക് 400 രൂപയാണ്. പ്രാദേശികമായി പലയിടത്തും പല വിലയാണ്. മത്സ്യ, മാംസ വില ഉയര്‍ന്നതിനാല്‍ പച്ചക്കറിയിലേക്ക് തിരിയാമെന്ന് കരുതിയാല്‍ അതിനും പൊള്ളുന്ന വിലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.