മറയൂര്‍: കാന്തല്ലൂര്‍-മറയൂര്‍ മേഖലകളില്‍ കൊള്ളപ്പലിശക്കാരും അനധികൃത ചിട്ടി സംഘങ്ങളും പെരുകുന്നു. ഓപറേഷന്‍ കുബേര പൊലീസുകാര്‍ തന്നെ മാസപ്പടിവാങ്ങി പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് കൊള്ളപ്പലിശക്കാര്‍ സജീവമായത്. മറയൂര്‍ പൊലീസ് സ്റ്റേഷന്‍െറ പരിസരങ്ങളില്‍ പോലും ദിവസപ്പലിശക്കാര്‍ വിലസുന്നു. 1000 മുതല്‍ 10,000 രൂപ വരെയാണ് ദിവസപ്പലിശക്ക് നല്‍കുന്നത്. 10,000 രൂപ ആവശ്യപ്പെട്ടാല്‍ 9000 രൂപ നല്‍കും. ആഴ്ചയില്‍ 1250 വീതം പത്ത് തവണകളായി 12500 രൂപ തിരികെ നല്‍കണം. ഓപറേഷന്‍ കുബേരയെ തുടര്‍ന്ന് മറയൂര്‍-കാന്തല്ലൂര്‍ മേഖലയില്‍നിന്ന് അപ്രത്യക്ഷമായ തമിഴ് ബ്ളേഡ് സംഘങ്ങള്‍ ഇപ്പോള്‍ സജീവമാണ്. അന്നുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം പേരാണ് അനധികൃതമായി ധനവിനിമയം നടത്തുന്നത്. ബ്ളേഡ് സംഘങ്ങള്‍ ഇപ്പോള്‍ രഹസ്യസംഘടന രൂപവത്കരിച്ച് പൊലീസില്‍ മാസപ്പടി നല്‍കാന്‍ കരൂര്‍ സ്വദേശിയായ വ്യക്തിയെ ചുമതലപ്പെടുത്തിയിരിക്കുന്നതായി വിവരമുണ്ട്. ഓപറേഷന്‍ കുബേരയെ തുടര്‍ന്ന് മറയൂര്‍ സ്വദേശികളെ ഉപയോഗപ്പെടുത്തിയും പണം ഇടപാട് നടത്തിവരുന്നു. ആദിവാസി-പിന്നാക്ക വിഭാഗങ്ങളും തോട്ടം തൊഴിലാളികളുമായ ജനങ്ങളുടെ സാമ്പത്തിക പരാധീനത മുതലാക്കിയാണ് ബ്ളേഡ് സംഘങ്ങള്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. ഇതിനുപുറമെ അനധികൃത ചിട്ടി സംഘങ്ങളും വ്യാപകമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.