തൊടുപുഴ: പൈങ്കുളം എസ്.എച്ച് ഹോസ്പിറ്റലില്‍ കഴിഞ്ഞ 45 ദിവസമായി ബി.എം.എസ് നേതൃത്വത്തില്‍ നടത്തിവന്ന പണിമുടക്ക് സമരം ഒത്തുതീര്‍പ്പായി. എറണാകുളത്ത് റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷനര്‍ പി.ജെ. ജോയി, ഇടുക്കി ജില്ലാ ലേബര്‍ ഓഫിസര്‍ സതീഷ്കുമാര്‍ എന്നിവരുടെ മുമ്പാകെ കാത്തലിക് ഹോസ്പിറ്റല്‍ അസോ. ഭാരവാഹികളായ ഫാദര്‍ തോമസ് പൈകത്തുപറമ്പില്‍, ഫാദര്‍ സൈമണ്‍, മാനേജ്മെന്‍റിനെ പ്രതിനിധീകരിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഡോ. മാഗി, സിസ്റ്റര്‍ മേരി എന്നിവരുമായി തൊഴിലാളി പ്രതിനിധികളായ സിബി വര്‍ഗീസ്, അഡ്വ. കൃഷ്ണചന്ദ്രന്‍, ബിനീഷ്കുമാര്‍, സാല്‍വിന്‍, വിനോദ് എന്നിവര്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ഒത്തുതീര്‍പ്പ് വ്യവസ്ഥ പ്രകാരം ജീവനക്കാര്‍ക്ക് 2013 ജനുവരി ഒന്നു മുതല്‍ ലഭിക്കാനുള്ള മിനിമം വേജസ് പ്രകാരം നല്‍കേണ്ട ശമ്പളത്തിലെ കുറവും 2012ലെ റീജനല്‍ ജോയന്‍റ് ലേബര്‍ കമീഷനര്‍ എഗ്രിമെന്‍റ് പ്രകാരമുള്ള റിസ്ക് അലവന്‍സ് സംബന്ധിച്ചും ഇടുക്കി, എറണാകുളം, കോട്ടയം ജില്ലാ ലേബര്‍ ഓഫിസര്‍മാരുടെയും യൂനിയന്‍ മാനേജ്മെന്‍റ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ പരിശോധിച്ച് കുടിശ്ശിക സഹിതം തൊഴിലാളികള്‍ക്ക് 15 ദിവസത്തിനകം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. ചാര്‍ട്ട് ഓഫ് ഡിമാന്‍ഡ് നോട്ടീസിലെ വിഷയങ്ങള്‍ ട്രൈബ്യൂണല്‍ വിധി വരുന്നതിന്‍പ്രകാരം മാനേജ്മെന്‍റ് നല്‍കുന്നതിനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.