വിനോദസഞ്ചാരികളുടെ കളഞ്ഞുപോയ ബാഗ് കണ്ടത്തെി തിരികെ നല്‍കി

മൂന്നാര്‍: കളഞ്ഞുപോയ വിനോദസഞ്ചാരികളുടെ ബാഗ് ഓട്ടോ ഡ്രൈവര്‍മാരും പൊലീസും ചേര്‍ന്ന് കണ്ടത്തെി. ബംഗളൂരു സ്വദേശികളായ ദേബാശിഷ് ഭട്ടാചാര്യ, സുഭേഷ്ന ദമ്പതികളുടെ ബാഗാണ് നഷ്ടപ്പെട്ടത്. മൂന്നാറില്‍ വിനോദസഞ്ചാരത്തിനത്തെിയ ഇവര്‍ പള്ളിവാസലിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ തങ്ങിയശേഷം ഞായറാഴ്ച രാവിലെ മൂന്നാറിലേക്ക് തിരിക്കുകയായിരുന്നു. ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ ബാഗ് ഓട്ടോയുടെ പിന്നില്‍ വീഴുകയായിരുന്നു. ഇവര്‍ മൂന്നാറിലിറങ്ങി അല്‍പനേരം കഴിഞ്ഞശേഷം മാത്രമാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് 11ഓടെ മൂന്നാര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. മൂന്നാര്‍ ട്രാഫിക് എസ്.ഐ സി.എ. രാജുവിന്‍െറ നേതൃത്വത്തില്‍ പൊലീസും ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും അന്വേഷണം നടത്തുകയും രണ്ടു മണിക്കൂറിനുള്ളില്‍ ബാഗ് വീണ്ടെടുക്കുകയും ചെയ്തു. ആയിരത്തോളം ഓട്ടോകള്‍ ഓടുന്ന മൂന്നാറില്‍ നഷ്ടപ്പെട്ട ബാഗുകള്‍ വീണ്ടെടുക്കാന്‍ സഹായിച്ചത് പെരിയവര എസ്റ്റേറ്റിലെ മഹേഷ്, ഗണേശന്‍, മാണിക്യം, ജോണ്‍സണ്‍, തമ്പിരാജ് എന്നിവരുടെ സഹായത്തോടെയാണ്. ബാഗ് ഓട്ടോയിലുള്ളത് ഡ്രൈവര്‍ അറിഞ്ഞിരുന്നില്ല. ലാപ്ടോപ്. ആഭരണങ്ങള്‍, പണം, യാത്രാരേഖകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.