കടന്നല്‍ മുതല്‍ കാട്ടുപോത്തുവരെ തൊഴിലാളികള്‍ക്ക് ഭീഷണി

മൂന്നാര്‍: തേയില തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കടന്നലുകള്‍ മുതല്‍ കാട്ടുപോത്തുവരെ ഭീഷണി സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നാറില്‍ കടന്നല്‍, കാട്ടുപോത്ത്, കാട്ടുപന്നി, കാട്ടാന എന്നിവയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. നല്ലതണ്ണി എസ്റ്റേറ്റിലുണ്ടായ കാട്ടുപോത്തിന്‍െറ ആക്രമണത്തില്‍ 10 തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 20ന് നടന്ന കാട്ടുപോത്തിന്‍െറ ആക്രമണത്തില്‍ ഗ്രാംസ്ളാന്‍ഡ് എസ്റ്റേറ്റിലുള്ള ഏഴോളം തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. തൊട്ടുമുമ്പത്തെ ദിവസമായിരുന്നു ഗൂഡാര്‍വിള എസ്റ്റേറ്റിലെ സെന്‍ട്രല്‍ ഡിവിഷനിലെ തൊഴിലാളിയെ കാട്ടാന കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച മാട്ടുപ്പെട്ടിയില്‍ വിനോദ സഞ്ചാരികളായത്തെിയ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്സിന്‍െറ സംഘാഗങ്ങളിലുണ്ടായിരുന്ന ചിലര്‍ക്കും കടന്നലിന്‍െറ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. നിരന്തരമുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണവും കടന്നലുകളുടെ ആക്രമണവും മൂലം ഭയപ്പാടോടെയാണ് തൊഴിലാളികള്‍ തോട്ടങ്ങളിലത്തെുന്നത്. രാത്രി മുഴുവന്‍ തേയിലത്തോട്ടങ്ങളില്‍ വിലസുന്ന കാട്ടുപന്നികള്‍ രാവിലെ തൊഴിലാളികളത്തെുന്നതോടെ അക്രമാസക്തരാകുകയാണ്. തോട്ടങ്ങള്‍ക്ക് സമീപമുള്ള മരങ്ങളില്‍ കൂടുകൂട്ടുന്ന കടന്നലുകള്‍ കൂട്ടമായത്തെി ആക്രമിക്കുകയാണ്. വനമേഖലയില്‍ ആള്‍പെരുമാറ്റം അധികമായത് വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന് കാരണമാകുകയാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് വിദഗ്ധ ചികിത്സാ സംവിധാനത്തിന്‍െറ അഭാവവും തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. ഇടമലക്കുടി പോലുള്ള ആദിവാസി മേഖലകളില്‍നിന്ന് പരിക്കേറ്റവരെ മൂന്നാറിലത്തെിക്കാന്‍ ഒരു ദിവസത്തിലധികമാണ് വേണ്ടിവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.