രാജാക്കാട്: സാമൂഹികവിരുദ്ധര്‍ കൃഷിയിടത്തിന് തീയിട്ടതായി പരാതി. രാജാക്കാട് കുത്തുങ്കല്‍ കുരിശുമലയില്‍ വത്സയുടെ കൃഷിയിടത്തിനാണ് തീയിട്ടത്. രാജാക്കാട് കുത്തുങ്കല്‍ റൂട്ടില്‍ റോഡിനോടുചേര്‍ന്ന അരയേക്കറോളം സ്ഥലത്താണ് തീ പടര്‍ന്നുപിടിച്ചത്. ഉച്ചക്ക് ഒന്നോടെ സമീപപ്രദേശത്ത് ആരുമില്ലാതിരുന്ന സമയത്താണ് സാമൂഹികവിരുദ്ധര്‍ കൃഷിയിടത്തിന് തീയിട്ടശേഷം കടന്നുകളഞ്ഞത്. പറമ്പില്‍നിന്ന് അമിതമായി പുക ഉയരുന്നത് കണ്ടത്തെിയ വത്സയും മകനും ചേര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന വെള്ളമത്തെിച്ച് തീ അണക്കുകയായിരുന്നു. കൃഷിയിടത്തിലുണ്ടായിരുന്ന ഏലം, കുരുമുളക്, കാപ്പി അടക്കമുള്ള കൃഷികള്‍ കത്തിനശിച്ചു. കൂടാതെ ഇവിടേക്ക് വെള്ളമത്തെിക്കാന്‍ സ്ഥാപിച്ചിരുന്ന 50 മീറ്ററോളം ഹോസും പൂര്‍ണമായി കത്തിനശിച്ചു. കടുത്ത വേനലില്‍ അടിക്കാടുകളും പുല്ലും ഉണങ്ങിക്കിടന്നിരുന്നതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നുപിടിക്കുകയായിരുന്നു. ജലലഭ്യത കുറഞ്ഞ ഈ പ്രദേശത്ത് വാഹനങ്ങളിലും മറ്റും വെള്ളമത്തെിച്ചാണ് കര്‍ഷകര്‍ കൃഷിചെയ്തുവരുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ ചെയ്യുന്ന സാമൂഹികവിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.