തീപടരുന്നു; ലോറേഞ്ചിലും

തൊടുപുഴ: വേനല്‍ കനത്തതോടെ ലോറേഞ്ചിലും തീപിടിത്തം വ്യാപകം. രാവും പകലും വിശ്രമമില്ലാതെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരക്കം പായുകയാണ്. തൊടുപുഴയിലെ സമീപ പഞ്ചായത്തുകളിലായി വെള്ളിയാഴ്ച നാലിടത്താണ് തീപിടിത്തമുണ്ടായത്. രാവിലെ ഇടവെട്ടി തെക്കുംഭാഗത്ത് പറമ്പിന് തീപിടിച്ച് പത്ത് സെന്‍റ് ഭാഗത്തെ കാട് കത്തിനശിച്ചു. തൊടുപുഴ ഫയര്‍ഫോഴ്സത്തെിയാണ് തീയണച്ചത്. ഉച്ചക്ക് രണ്ടോടെ ഇളംദേശം ചാത്തുണ്ണി ശിവക്ഷേത്രത്തിന് സമീപം അഞ്ചേക്കറോളം റബര്‍ തോട്ടത്തിന് തീപിടിച്ച് ആയിരത്തോളം റബര്‍ മരങ്ങള്‍ക്കാണ് കേടുപാട് സംഭവിച്ചത്. പള്ളിക്കമാലില്‍ ജോസ്, ജോയി എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടമാണ് കത്തിനശിച്ചത്. വൈദ്യുതി ലൈനില്‍നിന്ന് തീ പടര്‍ന്നതാകാമെന്നാണ് നിഗമനം. നാട്ടുകാരും തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. 3.55ഓടെ കോടിക്കുളത്ത് റബര്‍ തോട്ടത്തിന് തീപിടിച്ചു. വൈകീട്ട് അഞ്ചരയോടെ വടക്കുംമുറിയിലും ഇതിന് തൊട്ടുപിന്നാലെ ചിലവില്‍ റബര്‍ തോട്ടത്തിന് തീപിടിച്ചതും ഫയര്‍ഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ചിലവിലുണ്ടായ തീപിടിത്തത്തില്‍ കടപ്ളാക്കല്‍ ടോമിയുടെ രണ്ടേക്കറോളം റബര്‍ തോട്ടമാണ് കത്തി നശിച്ചത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് പറഞ്ഞു. തുടരെ വിളികള്‍ വരുന്നതിനാല്‍ പലയിടത്തും ഓടിയത്തൊന്‍ പ്രയാസം നേരിടുന്നതായും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.