തൊടുപുഴ: മൂന്നു വര്‍ഷം മുമ്പ് മുട്ടത്ത് നിര്‍മാണം ആരംഭിച്ച ഇടുക്കി ജില്ലാ ജയില്‍ 29ന് തുറക്കും. ഏറെ പ്രതിസന്ധിയും തടസ്സവും തരണം ചെയ്താണ് ജയില്‍ തിങ്കളാഴ്ച തുറക്കുന്നത്. വൈകീട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്‍െറ 1987 നവംബര്‍ മൂന്നിലെ ഉത്തരവനുസരിച്ച് തൊടുപുഴ മുട്ടം വില്ളേജില്‍ ജയിലിനായി രണ്ടേക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. ഇതില്‍ ഒരേക്കര്‍ 38 സെന്‍റ് സ്ഥലം ജയില്‍ വകുപ്പിന് നേരത്തേ കൈമാറി. അതിനോട് ചേര്‍ന്ന് 62 സെന്‍റ് സ്ഥലം കൂടി ജയിലിനായി അനുവദിച്ചു. രണ്ടു വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2012 ഏപ്രില്‍ 26ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ജയില്‍ നിര്‍മാണം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, ഫണ്ടിന്‍െറ ലഭ്യതയും ജലദൗര്‍ലഭ്യവും വെല്ലുവിളിയായി. മുട്ടത്ത് കോടതിക്ക് സമീപം നിര്‍മാണത്തിലിരിക്കുന്ന ജയിലില്‍ ജല ലഭ്യതക്കായി കിണര്‍ നിര്‍മിക്കുന്നതിന് മലങ്കര ഡാമിന് സമീപം ഇറിഗേഷന്‍ വകുപ്പിന്‍െറ പരിധിയില്‍ വരുന്ന സ്ഥലം അനുവദിച്ച് അടുത്തിടെ ഉത്തരവായതോടെ ജല ദൗര്‍ലഭ്യവും പരിഹരിക്കപ്പെട്ടു. നിലവില്‍ തൊടുപുഴ മേഖലയില്‍നിന്ന് കേസുകളിലെ തുടര്‍നടത്തിപ്പിനായി റിമാന്‍ഡ് ചെയ്യുന്ന പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. വിധി നിര്‍ണയിച്ച കേസുകളില്‍ തിരുവനന്തപുരം, തൃശൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളിലേക്കാണ് മാറ്റുന്നത്. മുട്ടം കോടതിയില്‍നിന്ന് പ്രതികളെ മൂവാറ്റുപുഴ ജയിലേക്കു കൊണ്ടുപോകുന്നത് പ്രയാസം സൃഷ്ടിച്ചിരുന്നു. ബസുകളിലാണ് സാധാരണയായി പ്രതികളെ കൊണ്ടുപോകുന്നത്. പ്രതികള്‍ പലതവണ രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.