മലങ്കര ജലാശയത്തിന് സമീപം മാലിന്യം കുമിയുന്നു

തൊടുപുഴ: മലങ്കര ജലാശയത്തിന് സമീപം മാലിന്യം തള്ളല്‍ വ്യാപകം. മുട്ടം പഞ്ചായത്തിന്‍െറ പരിധിയില്‍വരുന്ന മലങ്കരയില്‍ രാത്രിയില്‍ വാഹനങ്ങളിലും മറ്റും എത്തിയാണ് മാലിന്യം തള്ളുന്നത്. സംഭവം പതിവായതോടെ മുട്ടം പോളിടെക്നികിന് സമീപം, മലങ്കര ജലാശയം, പാതയോരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഹോട്ടല്‍ മാലിന്യം, ഭക്ഷണാവശിഷ്ടങ്ങള്‍, പ്ളാസ്റ്റിക്കുകള്‍ എന്നിവ കുന്നുകൂടിക്കിടക്കുകയാണ്. ഇടുക്കിയിലത്തെുന്ന വിനോദസഞ്ചാരികള്‍ പ്രവേശ കവാടമായാണ് മലങ്കരയെ കാണുന്നത്. എന്നാല്‍, ഇവരെ ഇപ്പോള്‍ സ്വാഗതം ചെയ്യുന്നതുതന്നെ മാലിന്യക്കൂമ്പാരമാണ്. മാലിന്യം തള്ളുന്നത് ശിക്ഷാര്‍ഹമാണെന്ന് സൂചിപ്പിച്ച് പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡുപോലും മാലിന്യക്കൂമ്പാരത്തിനടിയിലാണ്. അടുത്തിടെ മലങ്കര ജലാശയത്തില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടത്തെിയിട്ടും അധികൃതര്‍ കുന്നു കൂടുന്ന മാലിന്യം തള്ളലിനെതിരെ ഒരു ചെറുവിരല്‍പോലും അനക്കിയിട്ടില്ല. മാലിന്യ സംസ്കരണത്തിന് പഞ്ചായത്തുതലത്തില്‍ സംവിധാനങ്ങളില്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. തൊടുപുഴ നഗരത്തോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ ഒട്ടേറെ വ്യാപാരശാലകളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് മുട്ടം. എന്നാല്‍, ശാസ്ത്രീയ രീതിയില്‍ മാലിന്യം സംസ്കരിക്കാന്‍ ഇവിടെ സൗകര്യങ്ങളില്ല. പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ കടകളില്‍നിന്ന് പ്ളാസ്റ്റിക് ഒഴികെയുള്ള മാലിന്യം ശേഖരിച്ച് നശിപ്പിച്ചു കളയാറുണ്ടെന്ന് മുട്ടം പഞ്ചായത്തധികൃതര്‍ പറയുന്നു. രാത്രിയില്‍ പ്രദേശത്ത് പൊലീസ് നിരീക്ഷണം വ്യാപിപ്പിച്ചാല്‍ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരംകാണാന്‍ കഴിയുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. വിജന മേഖലയായതിനാല്‍ മാലിന്യംതള്ളാന്‍ പറ്റിയ ഇടം എന്ന നിലയിലാണ് പലരും മലങ്കരയിലത്തെുന്നത്. മേഖലയില്‍ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതും മാലിന്യം തള്ളാനത്തെുന്നവര്‍ക്ക് സഹായമാകുന്നുണ്ട്. പഞ്ചായത്ത് പദ്ധതിയിട്ട് ഇവിടങ്ങളില്‍ തെരുവുവിളക്ക് സ്ഥാപിച്ചെങ്കിലും പിന്നീട് ഇവയെല്ലാം പ്രവര്‍ത്തന രഹിതമാകുകയായിരുന്നു. മൂലമറ്റം-ഇടുക്കി പാതയുടെ ഇരു വശങ്ങളിലെ വനമേഖലകളോട് ചേര്‍ന്നും മാലിന്യനിക്ഷേപം വ്യാപകമാകുന്നുണ്ട്. വിനോദസഞ്ചാരത്തിനത്തെുന്നവരും വാഹനയാത്രികരും വലിച്ചെറിയുന്ന മാലിന്യമാണ് ഇവയില്‍ കൂടുതലും. ചെറുതോണിക്കും കുളമാവിനുമിടക്ക് ദേശീയ പാതയില്‍ മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യമാണുള്ളത്. വിനോദസഞ്ചാരികളായി എത്തുന്നവരില്‍ കൂടുതല്‍പേരും റോഡരികില്‍ ഭക്ഷണം പാകംചെയ്തിട്ട് വലിച്ചെറിയുന്നതിനും മാലിന്യം വര്‍ധിക്കാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. അധികൃതര്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ചില്ളെങ്കില്‍ പാതയോരങ്ങളില്‍ മുഴുവന്‍ മാലിന്യം നിറയുമെന്ന കാര്യത്തില്‍ സംശയമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.