മൂന്നാര്‍: ആളെ കൊന്നശേഷം അവിടത്തെന്നെ നിലയുറപ്പിച്ച കാട്ടാന ഏറെ സമയം നാട് വിറപ്പിച്ചു. കെ.ഡി.എച്ച്.പി കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റ് സെന്‍ട്രല്‍ ഡിവിഷനിലാണ് പ്രദേശവാസികളെ വിറപ്പിച്ച് കാട്ടാന നിലയുറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെ ശാന്തന്‍പാറ സ്വദേശിയായ തങ്കച്ചനെ കൊലപ്പെടുത്തിയശേഷം മൂന്നു മണിക്കൂര്‍ അവിടത്തെന്നെ നിലയുറപ്പിച്ചിരുന്നു. രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ കാട്ടാന കൊലപ്പെടുത്തിയ തങ്കച്ചനെ ഏറെ പണിപ്പെട്ടാണ് ആനയില്‍നിന്ന് അകറ്റാനായത്. ഇതിനിടയില്‍ ആന തങ്കച്ചനെ നിലത്തടിച്ച് വലിച്ചിട്ട് നെഞ്ചത്ത് കൊമ്പുകൊണ്ട് തുളച്ചു. തുടര്‍ന്നും അവിടെനിന്ന് മടങ്ങാന്‍ കൂട്ടാക്കാതെനിന്ന കാട്ടാന സമീപപ്രദേശത്തുള്ള സെന്‍ട്രല്‍ ഡിവിഷനിലെ ലയത്തിനുമുമ്പിലത്തെി വീട്ടിലുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തി. അവിടെനിന്ന് റോഡിലേക്കിറങ്ങിയ ആന വാഹനങ്ങളെയും വെറുതെ വിട്ടില്ല. മൂന്നാറില്‍നിന്ന് ഗൂഡാര്‍വിളയിലേക്ക് വരികയായിരുന്ന രണ്ടു ജീപ്പുകളെ ആക്രമിക്കാനൊരുങ്ങി. ജീപ്പ് പിന്നോട്ടെടുത്ത് മൂന്നാറിലേക്ക് മടങ്ങിയ യാത്രക്കാര്‍ 15 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ച് സൈലന്‍റ് വാലി റോഡിലൂടെയാണ് വീടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.