മറയൂര്‍: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പെരുമല ഗ്രാമവാസികളുടെ പൊതുശ്മശാനത്തിലൂടെ റിസോര്‍ട്ട് ഉടമ റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചത് ഗ്രാമവാസികള്‍ തടഞ്ഞു. 300 വര്‍ഷത്തിലേറെയായി പെരുമല ഗ്രാമവാസികള്‍ ഉപയോഗിക്കുന്ന പൊതുശ്മശാനമാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ ശ്മശാനത്തിന് സമീപത്തെ ഹൈസ്കൂളിന്‍െറ വഴി തകര്‍ന്നിരുന്നു. തുടര്‍ന്ന് ശ്മശാനത്തിന്‍െറ അരികില്‍ കൂടി സ്കൂളിലേക്ക് പോകാന്‍ ഗ്രാമവാസികള്‍ വഴി നല്‍കി. ഈ സാഹചര്യം മുതലാക്കി സമീപത്തെ റിസോര്‍ട്ട് ഉടമകള്‍ കഴിഞ്ഞ ദിവസം രാത്രി പുറത്തുനിന്ന് ഗുണ്ടകളെ ഉപയോഗിച്ച് ശ്മശാനത്തിന്‍െറ ഗേറ്റ് തകര്‍ത്ത് വഴി നിര്‍മിക്കുകയായിരുന്നു. രാത്രി ഇത് തടയാനത്തെിയ ഗ്രാമവാസികളില്‍ ചിലരെ ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. റവന്യൂ അധികൃതരുടെ സഹായത്തോടെയാണ് പെരുമല-തലച്ചോര്‍ കടവ് റോഡ് എന്നപേരില്‍ റോഡ് നിര്‍മിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍, ഗ്രാമപഞ്ചായത്തില്‍നിന്ന് ലഭിച്ച വിവരാവകാശ മറുപടിയില്‍ ഇങ്ങനെ റോഡ് പഞ്ചായത്ത് രേഖയില്‍ ഇല്ളെന്നാണ് വിവരം. പൊതുശ്മശാനത്തിലൂടെ റോഡ് നിര്‍മിക്കാന്‍ ശ്രമിക്കാനുള്ള ശ്രമം കാന്തല്ലൂര്‍ മേഖലയില്‍ സംഘര്‍ഷത്തിന് വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.