ആറു മാസമായി ശമ്പളമില്ല; ശുചീകരണ തൊഴിലാളികള്‍ പട്ടിണിയില്‍

ചെറുതോണി: ജില്ലയില്‍ എന്‍.ആര്‍.എച്ച്.എം വഴി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് ആറു മാസമായി ശമ്പളം കിട്ടുന്നില്ല. പകര്‍ച്ചവ്യാധികള്‍ തടയാന്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ആരോഗ്യ വകുപ്പുവഴി നിയമനം നേടിയവര്‍ ശമ്പളത്തിനുവേണ്ടി ബന്ധപ്പെട്ട ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. സ്വന്തം വീടുകളില്‍നിന്ന് നൂറിലധികം രൂപ ബസ് കൂലി നല്‍കി ദിനേന ജോലിക്കുപോയി വരുന്നവരാണ് ഇവര്‍. ജോലി സ്ഥലത്ത് താമസ സൗകര്യമോ ഭക്ഷണമോ ലഭിക്കാത്തതിനാല്‍ ശമ്പളത്തിന്‍െറ പകുതിയോളം തുക യാത്രക്കും ഭക്ഷണത്തിനുമായി ചെലവാകും. 8500 രൂപ മാത്രം വേതനം ലഭിക്കുന്ന ഇവര്‍ക്ക് മറ്റ് ജീവനക്കാര്‍ക്ക് നല്‍കുന്ന ഇളവുകളോ ലീവോ ഇല്ല. തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതിനാല്‍ ഇവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. ജോലിക്കാരില്‍ 90 ശതമാനം പേരും സ്ത്രീകളാണ്. ജില്ലാ ഓഫിസില്‍ അന്വേഷിച്ചാല്‍ ഫണ്ട് അനുവദിച്ചില്ളെന്ന മറുപടിയാണ് ലഭിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.