ബൈക്കും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

വണ്ടിപ്പെരിയാര്‍: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. വണ്ടിപ്പെരിയാര്‍-തേങ്ങാക്കല്‍ റോഡില്‍ അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടം. വണ്ടിപ്പെരിയാര്‍ ടൗണില്‍നിന്ന് വിദ്യാര്‍ഥികളുമായി മ്ളാമല ഭാഗത്തേക്ക് പോവുകയായിരുന്നു ജീപ്പ്. വണ്ടിപ്പെരിയാര്‍ ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥികളായ ജനിഫര്‍ (12), ശ്രുതി (10), ഗൗതം (11), ബൈക്ക് യാത്രികന്‍ പ്രസാദ് (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ക്ഷേത്രത്തിന് സമീപത്തെ വളവില്‍ ബൈക്ക് അമിത വേഗത്തിലത്തെിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ബ്രേക് ചെയ്യുന്നതിനിടയില്‍ ജീപ്പിനുള്ളിലെ ഇരുമ്പ് പൈപ്പില്‍ തട്ടിയാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. പ്രസാദിനും സാരമായി പരിക്കേറ്റു. വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.